Premium

പണംതട്ടിപ്പ്, ക്രെഡിറ്റ് കാർഡ്, വായ്‌പ, മരണം...; ബാങ്കിങ് തലവേദന പരിഹരിച്ചോ ആർബിഐ?

HIGHLIGHTS
  • ബാങ്കിങ് മേഖലയിലെ അഞ്ചോ ആറോ പ്രശ്നങ്ങളാണ് ഏറ്റവുമധികം ഉപയോക്താക്കൾക്കു തലവേദനയായതെന്ന് റിപ്പോർട്ട്
  • ബാങ്കിങ് പ്രശ്നങ്ങളെ നേരിടാൻ ആർബിഐ നിയോഗിച്ച ഓംബുഡ്‌സ്മാൻ സംവിധാനം വിജയം കണ്ടോ?
banking-financial-headache
ചിത്രം: istockphoto/Deepak Sethi
SHARE

ബാങ്കിൽനിന്നെന്ന വ്യാജേന ഫോണിലേക്ക് സന്ദേശമയച്ച് തട്ടിപ്പിൽപ്പെട്ട് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുക, യാതൊരു മുന്നറിയിപ്പുമില്ലാതെ ചില സർവീസ് ചാർജുകൾ ഈടാക്കുക, ക്രെഡിറ്റ് കാർഡിലെ പലിശ ‘പണി’ തരിക... ബാങ്കുകളുമായി ബന്ധപ്പെട്ട് ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. ചിലതിനെപ്പറ്റിയെല്ലാം ബാങ്കിന് അറിവുണ്ടാകും, പക്ഷേ ചില കാര്യങ്ങൾ ബാങ്കുകളെ തന്നെ ആശങ്കപ്പെടുത്തുന്നതാണ്; പണം തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേകിച്ച്. ഇത്തരം ഘട്ടങ്ങളിൽ ബാങ്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആർക്കു പരാതി നൽകുമെന്ന ചോദ്യം പ്രസക്തം. ഡിജിറ്റൽ പണമിടപാടുകള്‍ ശക്തമായ കാലവുമാണെന്നോർക്കണം. അങ്ങിനെയാണ് 2021 നവംബറിൽ, അന്നു നിലവിലിരുന്ന മൂന്ന് വ്യത്യസ്ത സ്കീമുകൾ ഒരുമിച്ചു ചേർത്ത് ഇന്റഗ്രേറ്റഡ് ബാങ്കിങ് ഓംബുഡ്സ്മാൻ സംവിധാനത്തിന് റിസർവ് ബാങ്ക് രൂപംകൊടുത്തത്. 50 കോടിക്കു മുകളിൽ നിക്ഷേപമുള്ള നോൺ ഷെഡ്യൂൾഡ് അർബൻ കോ-ഓപ്പറേറ്റിവ് ബാങ്കുകളെ കൂടി ബാങ്കിങ് ഓംബുഡ്സ്മാൻ സംവിധാനത്തിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. എങ്ങനെയായിരുന്നു ഇതുവരെയുള്ള ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനം? എത്തരത്തിലുള്ള പരാതികളാണ് അവിടെ ലഭിച്ചത്? അതിനെല്ലാം പരിഹാരം കാണാൻ ഓംബുഡ്‌സ്മാനു സാധിച്ചോ? ഇതിന്റെയെല്ലാം ഉത്തരമായി കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ടും ആർബിഐ പ്രസിദ്ധീകരിച്ചു. ബാങ്കിടപാടുകാരുടെ പരാതി പരിഹാര സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ആ വാർഷിക റിപ്പോർട്ടിൽ നിർണായകമായ ഒട്ടേറെ വിവരങ്ങളുണ്ടായിരുന്നു. ബാങ്കിങ് മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിൽ പറയുന്നു. കണക്കുകളും കാര്യങ്ങളും ഏറെയുള്ള ആ റിപ്പോർട്ടിലൂടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS