ADVERTISEMENT

സ്വര്‍ണ പണയ മേഖലയിൽ ഇപ്പോഴുള്ള 4500 കോടി രൂപയില്‍ നിന്ന് അടുത്ത അഞ്ചു വര്‍ഷത്തില്‍13500 കോടി രൂപയിലെത്തുകയാണ് ലക്ഷ്യമെന്ന് ഡിബിഎസ് ബാങ്ക് പ്രഖ്യാപിച്ചു. ഡിബിഎസ് സ്വർണ വായ്പ ഉപഭോക്താക്കളുടെ സ്വര്‍ണാഭരണങ്ങള്‍ക്ക് തക്ക മൂല്യം നല്‍കുന്നതും 30 മിനിറ്റിനുള്ളില്‍ വിതരണം സാധ്യമാക്കുന്നതും ആകര്‍ഷക നിരക്കിലുള്ളതുമായ വായ്പകളാണ് നല്‍കുന്നത്. 

ശക്തമായ കറണ്ട്, സേവിങ്സ് അക്കൗണ്ട് (സിഎഎസ്എ) ബാലന്‍സുകളുമായി ബാങ്ക് റീട്ടെയില്‍ ഉപഭോക്തൃ നിരയില്‍ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുണ്ട്. 2020 നവംബറില്‍ നടത്തിയ സംയോജനത്തിനു തുടര്‍ച്ചയായി പഴയ ലക്ഷ്മി വിലാസ് ബാങ്കിന്‍റെ എല്ലാ സംവിധാനങ്ങളേയും ജീവനക്കാരേയും സംയോജിപ്പിക്കുന്നത് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. 19 സംസ്ഥാനങ്ങളിലായി 530 ശാഖകളുടെ ശൃംഖലയുള്ള ബാങ്കിന് ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമാണുള്ളത്.

ഡിബിഎസ് ബാങ്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച രീതിയിലാണുള്ളതെന്നും തങ്ങളുടെ ഏകീകൃത ഫ്രാഞ്ചൈസിയുടെ നേട്ടങ്ങള്‍ എല്ലാ ബിസിനസ് മേഖലകളിലും നേട്ടമുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ബാങ്കിന്‍റെ വളര്‍ച്ചയെ കുറിച്ചു പ്രതികരിച്ച ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ മേധാവിയുമായ ഭരത് മണി പറഞ്ഞു. 

English Summary : DBS Bank Will Concentrating more on Gold Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com