സംരംഭം തുടങ്ങുന്നോ? ബാങ്ക് ഓഫ് ബറോഡ പണം തരും

HIGHLIGHTS
  • വായ്പാ മേളയിൽ പങ്കെടുക്കാൻ ജനുവരി 16നകം റജിസ്റ്റർ ചെയ്യണം
loan (2)
SHARE

തിരിച്ചെത്തിയ പ്രവാസിയാണോ നിങ്ങൾ? സംരംഭം തുടങ്ങാൻ പണമില്ലാതെ വിഷമിക്കുകയാണോ? എങ്കിൽ ഇതാ ബാങ്ക് ഓഫ് ബറോഡ നിങ്ങൾക്കു വേണ്ട പണം വായ്പയായി തരും.

നോർക്കയുമായി ചേർന്ന്

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും നോർക്ക റൂട്സും സംയുക്തമായാണ് തിരിച്ചെത്തിയ പ്രവാസികൾക്കായി വായ്പാമേള ഒരുക്കുന്നത്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങിവന്ന പ്രവാസികൾക്കാണ് വായ്പാമേളയിൽ പങ്കെടുക്കാനുള്ള അർഹത.

എവിടെയെല്ലാം?

കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം റീജ്യണൽ ഓഫീസുകളുടെ കീഴിലുള്ള ബ്രാഞ്ചുകളിലാണ് വായ്പാമേള സംഘടിപ്പിക്കുന്നത്. ജനുവരി 16 മുതൽ 31 വരെയുള്ള വായ്പാ മേളയിൽ കേരളത്തിലെ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളായ പ്രവാസി സംരംഭകർക്ക് പങ്കെടുക്കാം.

മുൻകൂട്ടി റജിസ്റ്റർ ചെയ്യണം

വായ്പാ മേളയിൽ പങ്കെടുക്കാൻ ജനുവരി 16നകം റജിസ്റ്റർ ചെയ്യണം. താല്പര്യമുള്ള പ്രവാസി സംരംഭകർക്ക് www.norkaroots.org എന്ന വെബ്. സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. അറിയിപ്പ് ലഭിക്കുന്നവർക്കു മാത്രമേ  വായ്പാമേളയിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് 0471 - 2770511, 917736917333, 1800 - 425 - 3939 ( ടോൾ ഫ്രീ ), 918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോൾ സർവീസ് ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

English Summary : Bank of Baroda and Norka Conducts Loan Mela for NRI Returnees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS