ആക്സിസ് ബാങ്കിന് 5853 കോടി രൂപ അറ്റാദായം

HIGHLIGHTS
  • കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് പത്തു ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ കൈവരിക്കാനായത്
bank-ac1
SHARE

ആക്സിസ് ബാങ്കിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 62 ശതമാനം വര്‍ധനവോടെ 5853 കോടി രൂപയിലെത്തി. കഴിഞ്ഞ ത്രൈമാസത്തെ അപേക്ഷിച്ച് പത്തു ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ കൈവരിക്കാനായത്. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ 20 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

വായ്പകളുടെ കാര്യത്തില്‍ 15 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തിലെ വര്‍ധനയെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കറണ്ട്, സേവിങ്സ് അക്കൗണ്ടുകളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ പത്തും ത്രൈമാസാടിസ്ഥാനത്തില്‍ നാലും ശതമാനം വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 44 അടിസ്ഥാന പോയിന്‍റുകള്‍ കുറഞ്ഞ് 0.47 ശതമാനത്തിലെത്തി.

English Summary : Axis Bank Bagged Better Results

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS