സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തില്‍ 19 ശതമാനം വര്‍ധനവ്

Mail This Article
സിഎസ്ബി ബാങ്ക് 2022 ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ 391കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 328 കോടി രൂപയേക്കാള്‍ 19 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്. ഇക്കാലയളവില്‍ ഏഴു ശതമാനം വര്‍ധനവോടെ 506 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. മൂന്നാം ത്രൈമാസത്തിലെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ 1.45 ശതമാനമാണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ ആകെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ 19 ശതമാനം വര്‍ധനവാണുള്ളത്. ആകെ നിക്ഷേപങ്ങളുടെ 31.44 ശതമാനം കറന്റ്, സേവിങ്‌സ് അക്കൗണ്ടുകളാണ്.
തങ്ങളുടെ ബിസിനസ് 40000 കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രലയ മൊണ്ടല്‍ പറഞ്ഞു. വായ്പകളുടെ കാര്യത്തില്‍ 26 ശതമാനം വര്‍ധനവു കൈവരിക്കാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summay : CSB Bank Bagged Good Result