ADVERTISEMENT

ഉയർന്ന പലിശയും നിക്ഷേപ സുരക്ഷയും ആഗ്രഹിക്കുന്നവർക്ക് ഇതാ പുതിയൊരു നിക്ഷേപ പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് 'അമൃതകലശ്' എന്ന പേരിൽ നൂതന സ്ഥിരനിക്ഷേപ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

അമൃതകലശ് നിക്ഷേപ പദ്ധതി

ഹ്രസ്വകാലത്തേക്ക് ഉയർന്ന നിക്ഷേപ പലിശയെന്നതാണ് അമൃതകലശിന്റെ സവിശേഷത. 400 ദിവസമാണ് പദ്ധതിയുടെ കാലാവധി. പൊതു നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60% പലിശ നിരക്കുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. എസ്.ബി.ഐ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ പലിശ നിരക്ക് ലഭിക്കും.

മാർച്ച് 31 വരെ മാത്രം

മാർച്ച് 31 വരെയാണ് പദ്ധതിയിൽ ചേരാനുള്ള അവസരം. പ്രതിമാസമോ പാദവാർഷികമോ അർദ്ധവാർഷികമോ ആയി പലിശ ലഭിക്കും. ആവശ്യമെങ്കിൽ കാലാവധി എത്തുന്നതിനു മുമ്പ് നിബന്ധനകളോടെ നിക്ഷേപം പിൻവലിക്കാം. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപകരാകാം. നിക്ഷേപത്തിൽ നിന്ന് വായ്പയെടുക്കാനുള്ള സൗകര്യവും ഉണ്ട്.

മറ്റു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും കൂട്ടി

ആർ ബി ഐ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് എസ്ബിഐ നിക്ഷേപ പലിശ നിരക്കുകളിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. രണ്ടു വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം കൂട്ടി. 2 വർഷം മുതൽ 3 വർഷം വരെ 7% വും 3 വർഷം മുതൽ 10 വർഷം വരെ 6.5 % വുമാണ് പുതിയ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധിക പലിശ ലഭിക്കും. 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.8 % മാണ് പലിശ നിരക്ക്. രണ്ടു കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

English Summary : SBI Amrit Kalasham Deposit Offer Higher Interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com