ADVERTISEMENT

ബാങ്ക് അക്കൗണ്ട് എടുക്കാന്‍ ഇപ്പോള്‍ വരെ എളുപ്പമാണ്. ബാങ്കിൽ പോകാതെ തന്നെ  ഓണ്‍ലൈനിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യം ബാങ്കുകള്‍ നല്‍കുന്നുണ്ട്. എന്നാൽ ഇന്ന് ഒരു ബാങ്ക് അക്കൗണ്ട് മാത്രമല്ല പല ആവശ്യത്തിനായി പല ബാങ്കുകളില്‍ നിന്ന് നമ്മള്‍ക്ക് അക്കൗണ്ടുകള്‍ എടുക്കേണ്ടി വരാറുണ്ട്. അതുകൊണ്ട് തന്നെ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അക്കൗണ്ടുകള്‍ വഴിയുള്ള അധിക ബാധ്യതയടക്കം ഒഴിവാക്കാം.

സൗകര്യങ്ങള്‍ എന്തൊക്കെ

അക്കൗണ്ട് എടുക്കുമ്പോള്‍ തന്നെ ലഭിക്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെ എന്ന് അറിഞ്ഞിരിക്കണം. ഇന്ന് ലോക്കര്‍ സൗകര്യം, ഔട്ട്സ്റ്റേഷന്‍ ചെക് ക്ലിയറിങ്, അറ്റ് പാര്‍ ചെക്, മ്യൂച്ചല്‍ഫണ്ട്, ഗോള്‍ഡ്, ഡിമാറ്റ് അക്കൗണ്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടോ എന്ന് മനസിലാക്കണം. കൂടാതെ ഈ സൗകര്യങ്ങള്‍ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യണം.

മിനിമം ബാലന്‍സ് വേണോ

ബാങ്കുകള്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ അക്കൗണ്ട് സീറോ ബാലന്‍സ് അല്ലെങ്കില്‍ ബാങ്ക് നിശ്ചയിക്കുന്ന തുക മിനിമം ബാലന്‍സായി അക്കൗണ്ടില്‍ വേണം. മിക്ക ബാങ്കുകള്‍ക്കും 500 രൂപയാണ് മിനിമം ബാലന്‍സ്. എന്നാല്‍ അക്കൗണ്ടിന്റെ തരം അനുസരിച്ച് ഇതു മാറാം. കൂടാതെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത് വ്യത്യാസം വരും. അതിനാല്‍ മിനിമം ബാലന്‍സ് എത്രയാണ്, ഇത് കുറഞ്ഞാല്‍ എത്ര രൂപ ഫൈന്‍ ഈടാക്കും തുടങ്ങിയവ ശ്രദ്ധിക്കണം.

bank-ac1

ചാര്‍ജുകള്‍

ചെക് ബൗണ്‍സിങ് ചാര്‍ജ്, പെട്രോൾ അടിക്കുമ്പോൾ ഉള്ള കാര്‍ഡ് ചാര്‍ജ് തുടങ്ങി ഉപഭോക്താക്കള്‍ പെട്ടെന്ന് ശ്രദ്ധിക്കാതെ പോകുന്ന നിരവധി ചാര്‍ജുകള്‍ ഉണ്ട്. തിരക്കിനിടയില്‍ ഇതൊന്നും ശ്രദ്ധിക്കുകയുമില്ല. അതുകൊണ്ട് തന്നെ ഇവ അധിക ബാധ്യത കൂടിയാണ്. അധിക ചാര്‍ജുകള്‍ വരാതിരിക്കാന്‍ അടവ് വരുന്ന ദിവസം നോക്കി വെക്കേണ്ടതാണ്. കൃത്യമായി പണമിടപാട് നടത്തിയാല്‍ ഇത്തരം ചാര്‍ജുകളില്‍ നിന്ന് രക്ഷ നേടാം.

പലിശ നിരക്ക് അറിയണം

സ്ഥിര നിക്ഷേപം, ലോണ്‍ തുടങ്ങി നിരവധി സൗകര്യങ്ങൾ ബാങ്ക് നല്‍കുന്നുണ്ട്. അതിനാല്‍, അക്കൗണ്ട് ആരംഭിക്കുമ്പോള്‍ തന്നെ ഇവയുടെ പലിശ നിരക്കുകള്‍ അറിഞ്ഞിരിക്കണം. അക്കൗണ്ടില്‍ വെറുതെ ബാലന്‍സ് വയ്ക്കുന്നതിലും കൂടുതല്‍ ഇനിക്ഷേപ സ്‌കീമുകള്‍ വഴി കൂടുതല്‍ നേട്ടം ലഭിക്കും. കൂടാതെ,നികുതി സംബന്ധമായ ഇളവുകള്‍ ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങളെ കുറിച്ചും ചോദിച്ചറിയണം.

മറ്റ് സൗകര്യങ്ങള്‍

എല്ലാ ബാങ്കുകളും മുഴുവനായി ഡിജിറ്റല്‍ മേഖലയിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ ഡിജിറ്റലായി എങ്ങനെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാം എന്ന് അറിഞ്ഞിരിക്കണം. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്ത മെയില്‍ ഐഡിയിലേക്ക് ഒരോ മാസത്തെ ഇടപാട് വിവരങ്ങള്‍ വരും. എന്നിരുന്നാലും മാസത്തില്‍ രണ്ടോ മൂന്നോ തവണ അക്കൗണ്ട് പരിശോധിക്കണം. ഇന്ന് മിക്ക ബാങ്കുകളും കോര്‍ ബാങ്കിങ് സൗകര്യം നല്‍കുന്നുണ്ട്. ഈ സൗകര്യങ്ങളെ കുറിച്ചു ചോദിച്ചു മനസിലാക്കണം.

English Summary : How to Own and Operate a Bank Account in a Simple Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com