കാനറാ ബാങ്കിന്റെ ഈ അക്കൗണ്ട് എടുത്താൽ സൗജന്യ ടേം ഇൻഷുറൻസ്

HIGHLIGHTS
  • എല്ലാ ശാഖകളിലെയും സ്ഥിര ശമ്പളമുള്ള ഉപഭോക്താക്കൾക്ക് പുതിയ പ്രീമിയം സേവനം ലഭ്യമാകും
Canara Bank Pathanamthitta
SHARE

ശമ്പളക്കാരായ ഉപഭോക്താക്കളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രീമിയം പേറോൾ അക്കൗണ്ട് കാനറാ ബാങ്ക് പുറത്തിറക്കി. 

സൗജന്യ ടേം ലൈഫ് ഇൻഷുറൻസ്, ഇൻസ്റ്റാ ഓവർഡ്രാഫ്റ്റ്, സൗജന്യ പേഴ്‌സണൽ എയർ ആക്‌സിഡന്റ് ഇൻഷുറൻസ് കവർ എന്നിവയുൾപ്പെടെ ഒന്നിലധികം സവിശേഷതകളോടെയാണ് ഇത് വരുന്നത്.

രാജ്യത്തെ എല്ലാ ശാഖകളിലെയും സ്ഥിര ശമ്പളമുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ പുതിയ പ്രീമിയം സേവനം ലഭ്യമാകുമെന്ന് കാനറ ബാങ്ക് എംഡി ആൻഡ് സിഇഒ കെ.സത്യനാരായണ രാജു പറഞ്ഞു. ഇൻഷുറൻസ് പ്രീമിയം തുക കൂടി വരുന്ന ഈ സമയത്ത് കാനറാ ബാങ്കിന്റെ ഈ അക്കൗണ്ട് തുടങ്ങിയാൽ പലതരം ഇൻഷുറൻസുകൾ ഒരുമിച്ച് ലഭിക്കുന്നത് മാസ ശമ്പളം ലഭിക്കുന്ന  സാധാരണക്കാരുടെ പോക്കറ്റിനെ സഹായിക്കും. 

English Summary: Canara Bank Offering Free Term Insurance for Premium Payroll Account Holders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS