ഡ‍ിജിറ്റൽ കറൻസികൾ സാമ്പത്തിക അടിമത്വം ഉണ്ടാക്കുമോ?

HIGHLIGHTS
  • എല്ലാ സ്വകാര്യ സാമ്പത്തിക കാര്യങ്ങളും നിരീക്ഷിക്കാൻ ഡിജിറ്റൽ കറൻസി ഇടപാട് സർക്കാരിനെ അനുവദിക്കും
1353134157
SHARE

റോബർട്ട് എഫ് കെന്നഡി ജൂനിയർ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ(Central Bank Digital Currency-CBDC) അമേരിക്കയിൽ നടപ്പിലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വിമർശിച്ചത് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേ ദിവസം തന്നെ 2024ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള രേഖകളും അദ്ദേഹം ഫയൽ ചെയ്തു."സിബിഡിസികൾ സാമ്പത്തിക അടിമത്തത്തിലേക്കും രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിലേക്കും" നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 

എല്ലാ സ്വകാര്യ സാമ്പത്തിക കാര്യങ്ങളും നിരീക്ഷിക്കാൻ CBDC സർക്കാരിനെ അനുവദിക്കുമെന്നുള്ളതാണ് അദ്ദേഹത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനം."എത്ര പണം ചെലവാക്കാൻ സാധിക്കും  എന്നതിന് പോലും സർക്കാരിന്  തീരുമാനങ്ങൾ കൈക്കൊള്ളാം; ഡിജിറ്റൽ ഐഡി, സോഷ്യൽ ക്രെഡിറ്റ് സ്കോർ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു CBDC വഴി സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ ആസ്തി മരവിപ്പിക്കാനോ നിങ്ങളുടെ ചെലവുകൾക്കുള്ള തുക പരിമിതപ്പെടുത്താനോ സർക്കാരിനെ അനുവദിക്കും." എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

സർക്കാരുകൾക്ക് വ്യക്തികളുടെ മേൽ പൂർണ സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാൻ സി ബി ഡി സി കളെ  ഉപയോഗിക്കാൻ സാധിക്കും എന്ന  അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരും എന്ന് ചുരുക്കം.സി ബി ഡി സി കൾ നടപ്പിലാക്കുന്നതിനെതിരെ പല രാജ്യങ്ങളിലും, പ്രതിഷേധം ഉയരുന്നുണ്ട്. സി ബി ഡി സി കൾ നിയമ വിരുദ്ധമാക്കണമെന്ന ആവശ്യം അമേരിക്കയിലെ പല ഗവർണർമാരും ഉന്നയിക്കുന്നുണ്ട്. ആർക്ക്, എത്ര, എപ്പോൾ പണമയച്ചു എന്ന സ്വകാര്യ വ്യക്തികൾ നടത്തുന്ന ഇടപാട്  വിവരം സർക്കാർ നിയന്ത്രണത്തിലാകുമ്പോൾ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് ലോകം അറിയാതെ തന്നെ മാറാൻ സാധ്യതയുണ്ട്. ഇന്ത്യയിലും അടുത്തിടെ സിഡിബിസി അടുത്തിയെ പ്രബല്യത്തിൽ വന്നു.

English Summary: Raising Criticism Against CDBC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS