ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്ന റുപ്പീ വോസ്ട്രോ അക്കൗണ്ട്സ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഇന്‍വോയ്സിങ്, പേയ്മെന്‍റ്, സെറ്റില്‍മെന്‍റ് എന്നിവയ്ക്കായി ഇന്ത്യന്‍ രൂപ ഉപയോഗിക്കാം. ഇന്ത്യന്‍ കയറ്റുമതി – ഇറക്കുമതിക്കാര്‍ക്ക് ഇടപാടുകളിലെ വിദേശ കറന്‍സി റിസ്ക് കുറയ്ക്കുവാന്‍ ഇതു സഹായിക്കും.
റിസര്‍വ് ബാങ്കിന്‍റെ ചട്ട പ്രകാരമാണ് വോസ്ട്രോ അക്കൗണ്ട്സ് ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. യുഎസ് ഡോളര്‍, യൂറോ മറ്റു കറന്‍സികള്‍ക്കു പുറമേയാണ് രൂപയില്‍ ഇടപാടു പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിലെ അംഗീകകൃത ഡീലര്‍ ബാങ്കുകള്‍ക്ക് വിദേശരാജ്യത്തെ കറസ്പോൻഡന്‍റ് ബാങ്കിന്‍റെ റുപ്പീ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാനാകും. രൂപയില്‍ വ്യാപാര ഇടപാടുകള്‍ സുഗമമായി പൂര്‍ത്തിയാക്കുവാന്‍ ഇതിലൂടെ സാധിക്കുന്നു. യുഎസ്എ, കാനഡ, യുഎഇ, സൗദി അറേബ്യ, യുകെ, ജര്‍മനി, മലേഷ്യ തുടങ്ങി 29 രാജ്യങ്ങളില്‍നിന്നുള്ള നൂറിലധികം റൂപ്പീ വോസ്ട്രോ അക്കൗണ്ടുകള്‍ ഐസിഐസിഐ ബാങ്കില്‍ തുറന്നിട്ടുണ്ട്.
English Summary : ICICI Bank Started Rupee Vostro Account Facility