അമേരിക്കയിൽ ഒരു ബാങ്ക് കൂടി തകർച്ചയിലേക്ക്

HIGHLIGHTS
  • കടമെടുപ്പ് കുറഞ്ഞത് ബാങ്കിങ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്
One hundred dollars banknotes on white background
Photo by Ozan KOSE / AFP
SHARE

ഈ വർഷം ആദ്യം മുതൽ തുടരുന്ന ബാങ്കിങ് പ്രതിസന്ധി അമേരിക്കയിൽ തുടരുകയാണ്. പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ബാങ്കുകളിൽ നിന്നുള്ള കടമെടുപ്പ് കുറഞ്ഞത് ബാങ്കിങ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.

അമേരിക്കയിൽ വീണ്ടും ഫെഡ് പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ഒരു ബാങ്ക് കൂടി പ്രതിസന്ധിയിലായി.  പാക് വെസ്റ്റ് ബാങ്ക് കോർപ്പാ (Pacific West Bank)ണ് ഈ പ്രാവിശ്യം പ്രശ്നത്തിൽ പെട്ടിരിക്കുന്നത്. ഈ ബാങ്കിന്റെ ഓഹരി മൂല്യം പകുതിയോളം കുറഞ്ഞിരിക്കുകയാണ്. ബാങ്ക് തകർച്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ വൻകിട സ്വകാര്യ ബാങ്കുകളോട് പ്രശ്നത്തിലായ ബാങ്കുകളെ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിച്ചിട്ടും ബാങ്ക് തകർച്ച തുടരുകയാണ്. തകർന്ന ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ജെ പി മോർഗൻ ഏറ്റെടുത്തതോടെ ഇനി ബാങ്കിങ് പ്രതിസന്ധി ഉണ്ടാകില്ലെന്ന തോന്നലുണ്ടായിരുന്നു. എന്നിട്ടും വീണ്ടും ഒരു റീജിയണൽ ബാങ്ക് കൂടി തകർന്നത് അമേരിക്കൻ ബാങ്കിങ് വ്യവസ്ഥയിലെ വിശ്വാസം കുറച്ചിരിക്കുകയാണ്.

English Summary : Another Bank Crisis in America

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS