ഇ-ബാങ്ക് ഗ്യാരന്റി സൗകര്യവുമായി ഫെഡറൽ ബാങ്ക്

HIGHLIGHTS
  • ഡോക്യുമെന്റേഷനും പേപ്പർ ജോലികളും ആവശ്യമില്ല
federalbanklogo
SHARE

ഡിജിറ്റലായി ബാങ്ക് ഗ്യാരന്റി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി (e- bank guarantee) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (NESL) ചേര്‍ന്നാണ് പേപ്പര്‍ രഹിത ബാങ്ക് ഗ്യാരന്റി സൗകര്യം ലഭ്യമാക്കുന്നത്. ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരന്റി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരന്റി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും. നിലവിൽ പിന്തുടരുന്ന ഡോക്യുമെന്റേഷനും പേപ്പർ ജോലികളും ആവശ്യമില്ല.

വ്യാപാര, ബിസിനസ് ഇടപാടുകൾ  വേഗത്തിലാക്കാൻ ഇ-ബാങ്ക് ഗ്യാരന്റി ഏറെ സഹായകമാണ്. ഈ സൗകര്യം വ്യക്തികൾക്കും കമ്പനികൾക്കും ഏകാംഗ സംരംഭങ്ങൾക്കും പങ്കാളിത്ത സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സംഘങ്ങൾക്കുമെല്ലാം ലഭ്യമാണ്. ഇ-സ്റ്റാമ്പിങ് സൗകര്യം ലഭ്യമായ സംസ്ഥാനങ്ങളിലാണ് നിലവിൽ ഇ-ബാങ്ക് ഗ്യാരന്റി ലഭിക്കുന്നത്. ഈ സേവനത്തിലൂടെ സമയം ലാഭിക്കാനും തട്ടിപ്പു സാധ്യതകൾ ഇല്ലാതാക്കാനും സ്റ്റാമ്പ് ഡ്യൂട്ടി അടവ് ശരിയായ രീതീയിൽ ഉറപ്പാക്കാനും സാധിക്കും.

English Summary :Federal Bank Launched E Bank Gurantee Facility

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS