ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ വിട്ടുപോകരുതേ

HIGHLIGHTS
  • ക്രെഡിറ്റ്‌ കാർഡ് ഒരു വായ്പ തന്നെയാണ്
creditcard4
SHARE

ക്രെഡിറ്റ് കാർഡില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാത്ത സ്ഥിതിയാണ് പലർക്കുമിന്ന്. ബാങ്ക് ശാഖയില്‍ നേരിട്ട് ചെന്നും അല്ലെങ്കില്‍ ഓണ്‍ലൈനായും ഒരു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ആവശ്യമെന്നതിന് അനുസരിച്ച് വേണം ബാങ്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ. ബാങ്ക് വെബ്സൈറ്റില്‍ ക്രെഡിറ്റ് കാര്‍ഡിനായി പ്രത്യേക ഭാഗമുണ്ടാകും. ഇവിടെ നിന്ന് കാര്‍ഡ് തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് അപേക്ഷകന്റെ യോഗ്യത പരിശോധിച്ച് ബാങ്ക് അധികൃതര്‍ ബന്ധപ്പെടും.

കാര്‍ഡിനായി കെവൈസി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. കെവൈസി പൂര്‍ത്തിയാകുന്നതോടെ പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷകന് ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകന്റെ അഡ്രസില്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അടുത്തുള്ള ശാഖകളില്‍ ചെന്ന് നേരിട്ട് അപേക്ഷിക്കുന്നതാകും ഉചിതം.

creditcard2

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വരുമാന ഗ്രൂപ്പുകള്‍ക്ക് വേണ്ടി രൂപകല്പന ചെയ്താണ് ക്രെഡിറ്റ് കാര്‍ഡ്. അതിനാല്‍ വരുമാനം സംബന്ധിച്ച രേഖകള്‍ നല്‍കേണ്ടതുണ്ട്. ചില ക്രെഡിറ്റ് കാര്‍ഡുകളില്‍ നിശ്ചിത വരുമാനക്കാര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കൂടാതെ നിശ്ചിത വരുമാന ഗ്രൂപ്പിന് താഴെയുള്ളവര്‍ക്ക് ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കില്ല. ആദ്യം തന്നെ വരുമാന പരിധി അറിഞ്ഞു വേണം അപേക്ഷിക്കാൻ.

ആവശ്യമായ രേഖകള്‍

ക്രെഡിറ്റ്‌ കാർഡ് ഒരു ലോൺ പോലെ ആണ്. അതിനാൽ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ് (പാന്‍, ആധാര്‍ മുതലായവ), ബാങ്ക്പ്രസ്താവനകള്‍ താമസരേഖ (പാന്‍, ആധാര്‍ മുതലായവ), ഏറ്റവും പുതിയ സാലറി  സ്ലിപ്പുകള്‍, ഫോം 16 എന്നിവ ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ അത്യവശ്യമാണ്. അതേസമയം ബാങ്കില്‍ നേരിട്ട് പോകുകയാണെങ്കില്‍ ഈ രേഖകൾക്ക് പുറമെ  നിശ്ചിത ഫോം പൂരിപ്പിച്ചു നല്‍കണം. കൂടെ ആവശ്യമായ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്.

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നതിനു മുന്‍പ് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ പ്രധാനമാണ്. കാര്‍ഡ് നല്‍കുന്നതിന് മുന്‍പ് ബാങ്ക് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും. മികച്ച ക്രെഡിറ്റ് സ്‌കോറുള്ള അപേക്ഷകന്  മികച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കും. മോശം ക്രെഡിറ്റ് സ്‌കോറാണെങ്കിൽ കാര്‍ഡ് ലഭിക്കാന്‍ സാധ്യതയില്ല. അതിനാൽ ക്രെഡിറ്റ്‌ സ്കോർ അറിഞ്ഞു വെക്കുക.

creditcard3

ഏത് ബാങ്ക്

മിക്ക വാണിജ്യ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നുണ്ട്. അപേക്ഷകന് സ്വന്തം ബാങ്കിന്റെയോ മറ്റ് ബാങ്കുകളുടെയോ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാം. അക്കൗണ്ട് ഉള്ള ബാങ്കിന്റെ കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അതാകുമ്പോള്‍ മറ്റ് നടപടി ക്രമങ്ങള്‍ എളുപ്പമാകും. കൂടാതെ, സ്വന്തം അക്കൗണ്ടുള്ള ബാങ്കില്‍ വ്യക്തികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ബാങ്ക് പ്രീ അപ്രൂവ്ഡ് ഓഫറുകള്‍ നല്‍കും.

പ്രധാന ക്രെഡിറ്റ് കാര്‍ഡുകള്‍

എസ്ബിഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ,  ആക്സിസ് ബാങ്ക്, ഫെഡറല്‍ബാങ്ക്, യൂണിയന്‍ ബാങ്ക് , സിറ്റി ബാങ്ക് , ഐസിഐസിഐ ബാങ്ക് , എച്ച്.ഡി.എഫ്.സി.ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി ചില ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. ക്രെഡിറ്റ്‌ കാർഡ് എടുക്കുന്നതിനു മുൻപ് കുറച്ച് ബാങ്കുകളുമായി താരതമ്യം ചെയ്യുക.

English Summary : Steps to Follow Before Buying Credit Card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA