അപേക്ഷിക്കാതെ കിട്ടും പ്രീ അപ്രൂവ്ഡ് വായ്പകൾ, അപകടം ഒളിഞ്ഞിരിക്കുന്നുണ്ടോ?

HIGHLIGHTS
  • അപേക്ഷിക്കാതെ എങ്ങനെ വായ്പ അനുവദിച്ചു. വ്യാജസന്ദേശമാണോ ? സംശയങ്ങൾ ഏറെയാണ്. അറിയണം, ഗുണവും ദോഷവും
financial-fraud
Pictures : IStock
SHARE

മൂന്നു ലക്ഷം രൂപയുടെ പ്രീ അപ്രൂവ്ഡ് ലോണിനു താങ്കൾ അർഹനായിരിക്കുന്നു. മെസേജ് കണ്ട അനീഷ് ആശയക്കുഴപ്പത്തിലായി. ബാങ്കിൽനിന്നുള്ളതാണോ അതോ വ്യാജ സന്ദേശമാണോ?, വായ്പയ്ക്ക് അപേക്ഷിച്ചിട്ടില്ലല്ലോ. പിന്നെ എങ്ങനെ അനുവദിച്ചു. തുടങ്ങിയ ചോദ്യങ്ങൾ മനസ്സിലുയർന്നു. ഇതേ അനുഭവം നിങ്ങളിൽ പലർക്കുമുണ്ടായിക്കാണും. 

എന്താണ് പ്രീ അപ്രൂവ്ഡ് ലോൺ?

ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകാരുടെ ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് സ്കോറും വരവും ചെലവും പരിശോധിച്ച് അങ്ങോട്ടു നൽകുന്ന വായ്പ ഓഫറാണ് പ്രീഅപ്രൂവ്ഡ് ലോൺ അഥവാ മുൻകൂട്ടി അംഗീകരിച്ച വായ്പ. ഇവിടെ ഓരോ ഉപയോക്താവിനും നൽകുന്ന വായ്പ പരിധി വ്യത്യസ്തമായിരിക്കും. 

lon4

പെട്ടെന്നു കിട്ടും, ഈടില്ലാതെ

മൊബൈൽ ആപ്ലിക്കേഷൻ വഴി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയാൽ മണിക്കൂറുകൾക്കുള്ളിൽ വായ്പ തുക അക്കൗണ്ടിലെത്തും. അതും ഈടൊന്നും നൽകാതെതന്നെ. വായ്പ എടുക്കാൻ ബാങ്കിൽ കയറിയിറങ്ങേണ്ട. തിര‍ഞ്ഞെടുക്കപ്പെട്ട ഇടപാടുകാർക്ക് വളരെ കുറഞ്ഞ ഡോക്യുമെന്റേഷനിൽ വേഗത്തിൽ വായ്പ കിട്ടും. 

എന്തുകൊണ്ട് വായ്പ ഓഫർ ?

∙ നിങ്ങളുടെ ക്രെഡിറ്റ് സ്കോറും ഹിസ്റ്ററിയും മുൻകൂട്ടി പരിശോധിച്ചുറപ്പാക്കിയിട്ടുണ്ട്. 

∙ നിങ്ങളുടെ വരുമാന സ്രോതസ്സ് സ്ഥിരതയുള്ളതാണ്. 

lon3

∙ വായ്പ ഓഫർ ചെയ്യുന്ന സ്ഥാപനത്തിന്റെ ഗുഡ്ബുക്കിൽ നിങ്ങളുണ്ട്. 

ഗുണങ്ങൾ പലത് 

∙ ഇടപാടുകാരനെ സംബന്ധിച്ച് പ്രാഥമിക പരിശോധന കഴിഞ്ഞതിനാൽ വായ്പ പെട്ടെന്നു ലഭ്യമാവും. വായ്പയ്ക്കായി ബാങ്കിൽ കയറിയിറങ്ങണ്ട, സമയലാഭം. 

∙ കുറഞ്ഞ ഡോക്യുമെന്റേഷൻ, ഈടും ജാമ്യവുമില്ല.

∙ വായ്പത്തുക ഏതാവശ്യത്തിനും വിനിയോഗിക്കാം.

∙ ഫ്ലെക്സിബിളായ കാലാവധിയും പലിശയും. 

∙ തിരിച്ചടവിന് ഓട്ടോഡെബിറ്റ് സൗകര്യം.

വായ്പ കുരുക്കാകാം 

വായ്പ ഓഫർ ലഭിക്കുന്നത് യഥാർഥ ആവശ്യക്കാർക്കായിരിക്കില്ല. ആവശ്യമില്ലാത്ത വായ്പ സ്വീകരിച്ച് പണമെടുത്തു ചെലവാക്കിയാൽ കടക്കെണിയിൽ പെടാം. അത്യാവശ്യമല്ലാത്ത ഒരു കാര്യത്തിനും പ്രീ അപ്രൂവ്ഡ് വായ്പകളെ ആശ്രയിക്കരുത്. അതുപോലെ വായ്പ അറിയിപ്പിന്റെ ആധികാരികത പരിശോധിച്ചുറപ്പാക്കണം. അല്ലാതെ ഒരിക്കലും വ്യക്തിഗത വിവരങ്ങൾ ൈകമാറരുത്. ബാങ്കിങ് സ്ഥാപനങ്ങളുടെ വായ്പ വിതരണം വർധിപ്പിക്കാനുള്ള പ്രമോഷനൽ പരിപാടിയാണ് പ്രീ അപ്രൂവ്ഡ് വായ്പ ഓഫറുകൾ. ഈ ഓഫറുകൾ നിശ്ചിത കാലത്തേക്കു മാത്രമാകും. ഈ സമയത്തേ പലിശയിലും മറ്റു ചാർജുകളിലും കുറവുണ്ടാകൂ. അതിനാൽ, പലിശയടക്കമുള്ള വ്യവസ്ഥകൾ പരിശോധിച്ചു മാത്രമേ വായ്പ എടുക്കാൻ സമ്മതം നൽകാവൂ. അപേക്ഷിക്കാതെ നൽകുന്നവയായതിനാൽ വായ്പ അനുമതി ഏതു ഘട്ടത്തിലും നിരസിക്കപ്പെടാം. വായ്പ എടുക്കാൻ ആഗ്രഹിക്കുമ്പോൾ ഈ ഓഫർ കണ്ടെന്നു വരില്ല .

English Summary : Beware About Pre Approved Loan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS