ADVERTISEMENT

സാധാരണ എടിഎമ്മുകൾ പോലെ, ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയുന്ന  ഇലക്ട്രോണിക് കിയോസ്‌കാണ് ബിറ്റ്‌കോയിൻ എടിഎമ്മുകൾ. ക്രിപ്‌റ്റോകറൻസികൾക്ക് വേണ്ടിയാണ് അവ ഉണ്ടാക്കിയിരിക്കുന്നത്. ഗവേഷണ ഗ്രൂപ്പായ "ഹൗ മെനി ബിറ്റ്‌കോയിൻ എടിഎമ്മുകളുടെ" കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ  ബിറ്റ്‌കോയിൻ എടിഎമ്മുകൾ  63,000-ലധികം ഉണ്ട്. ഇത്തരം എ ടി എമ്മുകൾ ഉപയോഗിക്കാനുള്ള പൊതുവായ ചില കാര്യങ്ങളിതാ.

ബി ടി എമ്മുകൾ 

ബിറ്റ്‌കോയിൻ എടിഎമ്മുകളെ  ബിടിഎമ്മുകൾ എന്നും വിളിക്കാറുണ്ട്. ഉപഭോക്താക്കൾക്ക് ബിറ്റ് കോയിൻ വാങ്ങാനും വിൽക്കാനും കഴിയുന്ന കിയോസ്‌ക്കുകളാണ് ഇവ. ഏറ്റവും വലിയ നെറ്റ്‌വർക്കുകളുള്ള രണ്ടെണ്ണം ബിറ്റ്‌കോയിൻ ഡിപ്പോയും കോയിൻമെയുമാണ്.

എങ്ങനെ പ്രവർത്തിപ്പിക്കാം?

ഒരു ബിറ്റ്‌കോയിൻ എടിഎം ഉപയോഗിച്ച്‌, ഉപഭോക്താക്കൾക്ക് അവരുടെ പണം ബിറ്റ്‌കോയിനിലേക്ക് മാറ്റം.അതിനായി പണമോ ഡെബിറ്റ് കാർഡോ ഉപയോഗിക്കാം. ബിറ്റ്‌കോയിൻ എടിഎമ്മുകൾ പൊതുവെ എല്ലാവർക്കും ഉപയോഗിക്കാമെങ്കിലും, ഉപഭോക്താവിന് ബിറ്റ്‌കോയിൻ എടിഎം ഓപ്പറേറ്ററുടെ കൂടെ അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു ബിറ്റ്കോയിൻ എടിഎമ്മിൽ കറൻസി കൈമാറ്റം ചെയ്യുമ്പോൾ, അത് ഒരു ബാങ്ക് അക്കൗണ്ടിലോ പണമായോ കാണില്ല. പകരം അത് ഒരു പ്രത്യേക ഡിജിറ്റൽ ബിറ്റ്കോയിൻ വോലറ്റിലേക്ക് മാറ്റുന്നു. ബിറ്റ് കോയിൻ വെബ്സൈറ്റിൽ സേർച്ച് ചെയ്ത്  ബിറ്റ്കോയിൻ എടിഎമ്മുകൾ കണ്ടെത്താനാകും.

എല്ലാ ബിറ്റ്‌കോയിൻ എടിഎമ്മുകളിലും കറൻസി കൈമാറ്റം ചെയ്തുകൊണ്ട് ബിറ്റ്‌കോയിൻ വാങ്ങാൻ സാധിക്കും. ബിറ്റ്‌കോയിനിനായി നിങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്ന തുക എടിഎമ്മിൽ ചേർത്തുകഴിഞ്ഞാൽ, നിങ്ങളുടെ വാലറ്റിന്റെ വിലാസമോ ക്യുആർ കോഡോ മെഷീനിൽ നൽകാം. നിലവിലെ മാർക്കറ്റ് നിരക്കിൽ പണം ബിറ്റ്കോയിനിലേക്ക് മാറ്റി നിങ്ങളുടെ ഡിജിറ്റൽ വാലറ്റിലേക്ക് അയയ്ക്കും.

ചില ബിറ്റ്കോയിൻ എടിഎമ്മുകളിലൂടെ ബിറ്റ് കോയിൻ വാങ്ങാനും വിൽക്കാനും കഴിയും. അല്ലെങ്കിൽ പണമായി കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന ബിറ്റ്കോയിന്റെ തുക നൽകാം, പണമായി എ ടി എമ്മുകളിലൂടെ എടുക്കാം അല്ലെങ്കിൽ  നിങ്ങളുടെ ഡെബിറ്റ് കാർഡിൽ നിക്ഷേപിക്കാനും സാധിക്കും. 

മറ്റൊരാൾക്ക് ബിറ്റ്കോയിൻ അയയ്ക്കാനും ബിറ്റ്കോയിൻ എടിഎമ്മുകൾ ഉപയോഗിക്കാം. നിങ്ങളുടെ ക്രിപ്‌റ്റോ വോലറ്റ് വിലാസം നൽകുന്നതിനുപകരം, നിങ്ങൾ ബിറ്റ്‌കോയിൻ അയയ്‌ക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ വോലറ്റ് വിലാസം നൽകുക, തുടർന്ന് നിങ്ങൾ വാങ്ങുന്ന ബിറ്റ്‌കോയിൻ അവരുടെ വോലറ്റിൽ നിക്ഷേപിക്കാം.

എ ടി എം ഉപയോഗിക്കുന്നത് സൗജന്യമാണോ?

ബിറ്റ്‌കോയിൻ എടിഎമ്മുകൾ  ഉയർന്ന ഇടപാട് ഫീസ് ഈടാക്കാറുണ്ട്. ബിറ്റ്‌കോയിൻ  എടിഎമ്മുകൾ എക്‌സ്‌ചേഞ്ച് ഫീസ് 20 ശതമാനം വരെ ഈടാക്കാറുണ്ടെന്നും മൊത്തം ചെലവ് ഉപഭോക്താക്കളോട് വെളിപ്പെടുത്താറില്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു എൻ ജി ഓ പറയുന്നു. മിക്ക ബിറ്റ്കോയിൻ എടിഎം ഇടപാട് ഫീസും മൊത്തം തുകയുടെ 5 മുതൽ 15 ശതമാനം വരെയാണ്. ഇടപാട് ഫീസ് കൂടാതെ, ചില ബിറ്റ്കോയിൻ എടിഎം ഓപ്പറേറ്റർമാർ വേരിയബിൾ മൈനർ ഫീസും ചുമത്താറുണ്ട്. 

ബിറ്റ് കോയിൻ എ ടി എമ്മുകളുടെ നേട്ടങ്ങൾ 

∙ക്രിപ്‌റ്റോകറൻസി ഒരു കേന്ദ്ര സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ,  ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ആർക്കും അത് വാങ്ങാനോ വ്യാപാരം ചെയ്യാനോ കഴിയും. ബിറ്റ്‌കോയിൻ എടിഎമ്മുകളുടെ വ്യാപകമായ ലഭ്യത പണമായി വ്യാപാരം നടത്തി ബിറ്റ്‌കോയിൻ വാങ്ങുന്നത് അല്ലെങ്കിൽ വിൽക്കുന്നത് എളുപ്പമാക്കുന്നു.

∙ബിറ്റ്‌കോയിൻ എടിഎമ്മുകളിൽ പലപ്പോഴും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നത് ഉൾപ്പെടില്ല, ചില സന്ദർഭങ്ങളിൽ ഒരു ഇടപാട് പൂർത്തിയാക്കുന്നതിന് മുമ്പ് ഒരു ഐഡി സ്കാൻ ചെയ്യാൻ മാത്രമേ ചോദിക്കൂ.

∙ചില ബിറ്റ്കോയിൻ എടിഎമ്മുകളിലൂടെ ഉപഭോക്താക്കൾക്ക് ബിറ്റ്കോയിൻ വിൽക്കാനും സാധിക്കും. 

പ്രശ്നങ്ങൾ 

∙സാധാരണഗതിയിൽ, ബിറ്റ്‌കോയിൻ എടിഎമ്മുകൾ ബിറ്റ്‌കോയിനിനായി പണം വ്യാപാരം ചെയ്യാൻ മാത്രമേ നിങ്ങളെ അനുവദിക്കൂ. മറ്റ് ഇടപാടുകൾക്കായി  നിങ്ങൾ ഒരു ഓൺലൈൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിലേക്ക് പോകേണ്ടി വരും. ഇടപാട് ഫീസ് 5 മുതൽ 20 ശതമാനം വരെയാകാം

∙ബിറ്റ്‌കോയിൻ എടിഎമ്മുകൾ തട്ടിപ്പുകാരുടെ ഒരു സ്ഥിരം സങ്കേതമാണ്.

∙ബിറ്റ്‌കോയിൻ എടിഎം ഉപയോഗിച്ച് ആരെങ്കിലും തട്ടിപ്പിന് ഇരയായാൽ, തട്ടിപ്പ് നടത്തിയ ആളെ  കണ്ടെത്തി പണം വീണ്ടെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

∙ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോകറൻസികൾക്കും യാതൊരു രീതിയിലുമുള്ള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. 

ബിറ്റ് കോയിൻ എ ടി എമ്മുകൾ വഴി പണം അയക്കുമ്പോൾ നമുക്ക് അറിയാവുന്നവരുമായി മാത്രം ഇടപാടുകൾ നടത്താൻ ശ്രദ്ധിക്കുക. കാരണം പല തരത്തിലുമുള്ള തട്ടിപ്പുകൾ ബിറ്റ് കോയിൻ എ ടി എമ്മുകളുമായി ബന്ധപ്പെട്ട നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

tables-crypto-5-6-23

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary: Know more about Bitcoin ATM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com