നിരക്കുകൾ ഉയർത്താത്തത് ഭവന വായ്പകൾ പ്രോത്സാഹിപ്പിക്കും

HIGHLIGHTS
  • പണപ്പെരുപ്പം മെരുങ്ങാത്തതിനാൽ റിസർവ് ബാങ്ക് ഉടനെത്തന്നെ പലിശ നിരക്കുകൾ കുറയ്ക്കില്ല
home (9)
SHARE

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പണ നയയോഗത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത് വായ്പകളെ പ്രോൽസാഹിപ്പിക്കും. സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ നിലനിർത്തി, എന്നാൽ  പണപ്പെരുപ്പം 5.1 ശതമാനത്തിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം മെരുങ്ങാത്തതിനാൽ റിസർവ് ബാങ്ക് ഉടനെത്തന്നെ പലിശ നിരക്കുകൾ കുറയ്ക്കില്ല എന്ന സൂചനയാണ് പരോക്ഷമായി  നൽകുന്നത്. 2025ൽ മാത്രമേ നിരക്കുകൾ കുറഞ്ഞു തുടങ്ങുകയുള്ളൂ എന്ന അനുമാനമാണ് ബാങ്കിങ് രംഗത്തെ വിദഗ്ധരും പങ്കുവെക്കുന്നത്. ഇതെല്ലാം വായ്പ വാങ്ങാനിരിക്കുന്നവർക്ക് അനുകൂല ഘടകങ്ങളാണ്. 

വളർച്ച ലക്ഷ്യമിടുന്ന നയമാണ് ആർ ബി ഐയുടേത് എങ്കിലും പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ റിസർവ് ബാങ്ക് ജാഗ്രത തുടരുന്നുണ്ട്. വരും വർഷങ്ങളിൽ റിപ്പോ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ ഇത് സ്വകാര്യമേഖലയിലെ ക്യാപിറ്റൽ എക്സ്പെൻഡിച്ചർ ഡിമാൻഡ് കൂട്ടുകയും  ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, സ്റ്റീൽ, സിമന്റ് എന്നി മേഖലകളിൽ കൂടുതൽ ഡിമാൻഡ് ഉണ്ടാക്കുകയും ചെയ്യും. ഈ മേഖലകളിലെ കമ്പനികളുടെ ഓഹരി വിലകളിലും ഈ ഉണർവ്  പ്രകടമാകും.

ഭവന വായ്പ ഡിമാൻഡ് കൂടാൻ സാധ്യത 

റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്താനുള്ള ആർബിഐയുടെ തീരുമാനത്തിന്റെ പിൻബലത്തിൽ, ഭവന വായ്പാ  ഡിമാൻഡ് കൂടുമെന്ന്  റിയൽറ്റർമാർ പ്രതീക്ഷിക്കുന്നു. ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരമായിരിക്കും. 

മിക്ക ബാങ്കുകളിൽ നിന്നുമുള്ള പലിശ നിരക്ക് ഒറ്റ അക്കത്തിൽ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു  റിയൽ എസ്റ്റേറ്റ് സേവന കമ്പനിയായ അനറോക്ക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി പറഞ്ഞു. "കഴിഞ്ഞ വർഷം അടിസ്ഥാന വായ്പാ നിരക്കിൽ 150 ബിപിഎസ് വർധനയുണ്ടായിട്ടും ഭവന, വാണിജ്യ വിഭാഗങ്ങളിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് വായ്പ ആവശ്യം ശക്തമായി തുടർന്നിരുന്നു. പലിശ നിരക്ക് തൽസ്ഥിതിയിൽ തന്നെ തുടരുന്നത് വീട് വാങ്ങുന്നവർക്ക് സഹായകരമാകുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു,” റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശിശിർ ബൈജൽ പറഞ്ഞു.

English Summary : Demand for for Home Loans may Increase

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA