ADVERTISEMENT

കൈവശം കീറിയ നോട്ടുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ടോ? ഇനി അടുത്ത നോട്ടുകൾ 'നിരോധിക്കും' മുമ്പ് അവ എങ്ങനെയെങ്കിലും മാറ്റി വാങ്ങാനായെങ്കിൽ എന്നാണോ ചിന്ത? എന്നാൽ അതിനു മാർഗമുണ്ട്. പ്രധാന ഭാഗങ്ങൾ കീറിയ നോട്ടുകൾ തിരഞ്ഞെടുത്ത ബാങ്ക് ശാഖകളിൽ നിന്ന് മാറ്റി വാങ്ങാനാകും.

ഇഷ്യൂ ചെയ്ത അതോറിറ്റി, ഗ്യാരണ്ടി, പ്രതിജ്ഞ വ്യവസ്ഥ, ഒപ്പ്, അശോക സ്തംഭത്തിന്റെ ചിഹ്നം, മഹാത്മ ഗാന്ധിയുടെ ചിത്രം, വാട്ടര്‍മാര്‍ക്ക് എന്നിങ്ങനെ ഒരു ഇന്ത്യന്‍ കറന്‍സിയുടെ ആധികാരികത ഉറപ്പിക്കുന്നതിനു സഹായിക്കുന്ന പ്രധാന ഭാഗങ്ങളാണ് കീറിയതോ നഷ്ടമായതോ എങ്കില്‍, റിസര്‍വ് ബാങ്കിന്റെ നോട്ട് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകും പുതിയ നോട്ട് മാറ്റി നല്‍കുക. ഇത്തരം നോട്ടുകള്‍ ഏത് പൊതു മേഖലാ ബാങ്കിന്റെ ശാഖകളില്‍ നിന്നോ, സ്വകാര്യ ബാങ്കുകളുടെ കറന്‍സി ചെസ്റ്റ് ശാഖകളില്‍ നിന്നോ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസുകളില്‍ നിന്നോ അപേക്ഷയൊന്നും പൂരിപ്പിക്കാതെ തന്നെ പുതിയ നോട്ടുകളായി മാറി തരുന്നതാണ്.

ട്രിപ്പിള്‍ ലോക്ക് റിസപ്റ്റക്കിള്‍

കവറുകളില്‍ നിക്ഷേപിച്ച് കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന സംവിധാനമാണ് ട്രിപ്പിള്‍ ലോക്ക് റിസപ്റ്റക്കിള്‍ (TLR) . ഇത്തരം കവറുകള്‍ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസുകളില്‍ നിന്നും ലഭിക്കും. നിക്ഷേപിക്കുന്ന ആളുടെ പേരും മേല്‍വിലാസവും നോട്ടിന്റെ മൂല്യവുമൊക്കെ തെറ്റാതെ കൃത്യമായി രേഖപ്പെടുത്തി വേണം കവര്‍ ടിഎല്‍ആര്‍ പെട്ടിയില്‍ ഇടേണ്ടത്. ഇവിടെ നിന്നും ഒരു പേപ്പര്‍ ടോക്കണ്‍ ലഭിക്കും്. തുടര്‍ന്ന് നിയമങ്ങള്‍ക്ക് വിധേമായി മാറ്റി നല്‍കാവുന്ന നോട്ടുകളുടെ മൂല്യം ബാങ്ക് ഡ്രാഫ്റ്റ്/ മണി ഓര്‍ഡര്‍ മുഖേനയോ നിക്ഷേപിച്ച ആള്‍ക്ക് അയച്ചു നല്‍കുന്നതായിരിക്കും. രണ്ടായി കീറിപ്പോയ നോട്ടുകള്‍, റജിസ്റ്റേര്‍ഡ് പോസ്റ്റ് മുഖാന്തിരം ആര്‍ബിഐ ഓഫീസുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്യാം.

(നിലവിലെ സാഹചര്യത്തിൽ വളരെയധികം പണം കറന്‍സിയായി വീട്ടിലോ കൈവശമോ സൂക്ഷിക്കുന്നത് ഉചിതമല്ല.ഇവ പഴക്കം ചെന്ന് കീറിപോകാനും പ്രകൃതി ദുരന്തങ്ങൾ വഴി നഷ്ടമായി പോകാനും സാധ്യതയുണ്ട്. പകരം ബാങ്കുകളിലോ മറ്റ് സുരക്ഷിതമായ മാര്‍ഗങ്ങളിലോ നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. അവ പെട്ടെന്നൊരു ദിവസം നിരോധിച്ചെന്നും വരാം)

English Summary: How to Replace Torned Currencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com