ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം, അനായാസമായി

HIGHLIGHTS
  • മൊബൈല്‍ ബാങ്കിങ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ഓണ്‍ലൈനായി മാറ്റാം
bank-ac1
SHARE

ജോലിക്കായി മറ്റൊരു നഗരത്തിലേക്ക് പോകുമ്പോള്‍ അല്ലെങ്കില്‍ പുതിയ ഇടത്ത് വീട് വാങ്ങി താമസം മാറുമ്പോഴൊക്കെ ബാങ്ക് അക്കൗണ്ട് മാറ്റുന്നതാകും ഉചിതം. എന്നാല്‍,അക്കൗണ്ട് മാറ്റാന്‍ ആണെങ്കില്‍ അക്കൗണ്ട് ഉള്ള ബാങ്കില്‍ ചെന്ന് ഫോം പൂരിപ്പിച്ച് നല്‍കി ഏത് ബാങ്കില്‍ ആണോ അക്കൗണ്ട് തുറക്കുന്നത് ആ ബാങ്കില്‍ അപേക്ഷ നല്‍കി അങ്ങനെ ഓരോ കാര്യത്തിനും പുറകെ ഓടണം. എന്നാല്‍, നിങ്ങള്‍ ഒരു എസ്.ബി.ഐ. പോലുള്ള ചില ബാങ്കുകൾ ഈ നടപടി ക്രമങ്ങളെല്ലാം ബാങ്കില്‍ പോകാതെ തന്നെ വളരെ പെട്ടന്ന് ചെയ്യാൻ അവസരമൊരുക്കുന്നു.മൊബൈല്‍ ബാങ്കിങ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ചാണ്  ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ഓണ്‍ലൈനായി മാറ്റാന്‍ ആവുക.

നടപടി ക്രമങ്ങള്‍

1 ബാങ്കിങ് ആപ്പ്/വെബ്‌സൈറ്റ് നിന്ന് പേഴ്‌സണല്‍ ബാങ്കിങ് തെരഞ്ഞെടുക്കുക.

2 നിങ്ങളുടെ ഓണ്‍ലൈന്‍ യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കുക.

3. ലോഗിന്‍ ചെയ്ത് ഒ ടി പി വെരിഫിക്കേഷന്‍ കഴിഞ്ഞ ശേഷം ഇ- സര്‍വീസ് ക്ലിക് ചെയ്യുക

4 ഇതില്‍ ട്രാന്‍സ്ഫര്‍ യുവര്‍ അക്കൗണ്ട്സ് തെരഞ്ഞെടുക്കുക.

4 അക്കൗണ്ട് നമ്പര്‍ നല്‍കി യെസ് എന്ന് നല്‍കുക.

5 ബാങ്ക് ഐ.എഫ്.എസ്.സി. കോഡ് നല്‍കുക

6 പുതിയ ബാങ്ക് ബ്രാഞ്ച് തിരഞ്ഞെടുക്കുക.

7 സംസ്ഥാനം തിരഞ്ഞെടുക്കുക, ഏതു നഗരത്തിലാണോ അക്കൗണ്ട് തുറക്കേണ്ടത് നഗരം നല്‍കി ബ്രാഞ്ച് തിരഞ്ഞെടുക്കുക.

8 സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

9 ഒടിപി നല്‍കി 'കണ്‍ഫോം' ബട്ടണില്‍ ക്ലിക്കുചെയ്യുക. തുടര്‍ന്ന് 'നിങ്ങളുടെ ബ്രാഞ്ച് ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥന വിജയകരമായി റജിസ്റ്റര്‍ ചെയ്തു' എന്ന സന്ദേശം ലഭിക്കും

അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാകും.

എസ്.ബി.ഐ.യെ കൂടാതെ  ഐ.സി.ഐ.സി.ഐ. ബാങ്കും അക്കൗണ്ട് ട്രാന്‍സ്ഫര്‍ സേവനം ഓണ്‍ലൈനിലൂടെ നല്‍കുന്നുണ്ട്.അതേസമയം ചില ബാങ്കുകളില്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള സൗകര്യമുണ്ട്.

എന്നാല്‍ ബാങ്കുകളിലെല്ലാം അതാതു ബ്രാഞ്ചുകളില്‍ നേരിട്ട് ചെല്ലണം. എന്നിട്ട്   അക്കൗണ്ട് ട്രാന്‍സ്ഫര്‍ ഫോം പൂരിപ്പിച്ച് കൈമാറ്റത്തിന്റെ കാരണം വ്യക്തമാക്കി അപേക്ഷ സമര്‍പ്പിക്കണം. ബാങ്ക് ഉദ്യോഗസ്ഥന്‍ അക്കൗണ്ട് ഉടമയെ സ്ഥിരീകരിക്കാനായി നിങ്ങളുടെ ഐഡി പ്രൂഫും ആവശ്യപ്പെടും.

English Summary : How To Transfer Your Bank Account to a New Branch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS