യൂസ്ഡ് കാറുകൾക്കായി വായ്പ അവതരിപ്പിച്ച് കാർസ് 24

HIGHLIGHTS
  • വാഹന ഇൻഷുറൻസ് രംഗത്തേക്കും കടക്കാനുദ്ദേശിക്കുന്നു
cars-2
Pics : Cars24
SHARE

ഇന്ത്യയിലെ മുന്‍നിര ഓട്ടോടെക് കമ്പനിയായ കാര്‍സ്24 യൂസ്ഡ് കാറുകൾക്കായി വാഹന വായ്പ അവതരിപ്പിച്ചു. വാഹന ഗുണമേന്മ, വില, വിൽപ്പനാനന്തര പിന്തുണ തു‍ടങ്ങി കാര്യങ്ങളിലെല്ലാം മികച്ച സേവനമെത്തിക്കുന്ന സ്ഥാപനം അടുത്ത ഘട്ട മുന്നേറ്റത്തിന്റെ ഭാഗമായാണ് വാഹന വായ്പ അവതിപ്പിച്ചതെന്ന് കാര്‍സ്24 സഹസ്ഥാപകന്‍ ഗജേന്ദ്ര ജംഗിദ് അറിയിച്ചു. ഇതിനായി റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനം ആരംഭിച്ചാണ് കാർ വായ്പ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

12ശതമാനം പലിശ മുതലാണ് വായ്പ ലഭ്യമാക്കുന്നത്. സൗകര്യം, വിശ്വാസ്യത, മിതമായ വില എന്നിവയ്ക്കു പുറമേ ഈ സീറോ ഡൗണ്‍ പെയ്മെന്‍റ് വായ്പാ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച പ്രതികരണമുണ്ടാക്കി. വര്‍ധിപ്പിച്ച വായ്പാ കാലാവധി, മുന്‍കൂര്‍ അനുമതി നല്‍കിയ വായ്പ, മിനിറ്റുകള്‍ക്കുള്ളില്‍ വായ്പകള്‍ നല്‍കൽ തുടങ്ങിയ സവിശേഷതകൾ പ്രീ-ഓണ്‍ഡ് വാഹനങ്ങളെ കൂടുതൽ സ്വീകാര്യമാക്കിയെന്നദ്ദേഹം കൂട്ടിചേർത്തു.

cars24

വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിൽ വാഹന ഇൻഷുറൻസ് രംഗത്തേക്കും കടക്കാനുദ്ദേശിക്കുന്നതായി അദ്ദേഹം അറിയിച്ചു. കോവിഡിനുശേഷമുള്ള മാസങ്ങളില്‍ കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയില്‍ ശക്തമായ വളര്‍ച്ചയാണെന്നദ്ദേഹം അറിയിച്ചു. 90 ദിവസങ്ങള്‍ കൊണ്ട് ഇവയുടെ വില്‍പനയില്‍ കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 370 ശതമാനം വളര്‍ച്ചയാണു നേടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊച്ചിയില്‍ 2018ല്‍ ആരംഭിച്ച കാര്‍സ്24 സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 16 പട്ടണങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചു. 

English Summary : Cars 24 Introduced Used Car Loan Facility 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS