ക്രെഡിറ്റ് കാര്‍ഡ് കൈയിലുണ്ടെങ്കിൽ പലപ്പോഴും അതൊരു ധൈര്യമാണ്. വിവേകത്തോടെ ഉപയോഗിച്ചാൽ നല്ല സഹായമാണിവ. എന്നാൽ എല്ലാവര്‍ക്കും അത്ര പെട്ടന്ന് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. അതിനു ചില നടപടി ക്രമങ്ങളുണ്ട്.അതില്‍ പ്രധാനമാണ് പ്രായം. എന്നാല്‍ 21 വയസിന് മുന്‍പ് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമെങ്കിലോ... അതിനു ചില മാനദണ്ഡങ്ങളുണ്ട്. അതായത്, മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടച്ചുതീര്‍ക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്കാണ് കാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍ രക്ഷിതാവിന്റെ സമ്മതത്തോടെ മാത്രമേ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കാര്‍ഡ് ലഭിക്കുകയുള്ളൂ.
കാര്‍ഡ് ഇളവുകള്‍ എങ്ങനെ
സാധാരണ 21 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. 2009 ലെ കാര്‍ഡ് ആക്ട് പ്രകാരം, ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. 21 വയസ് ആയെങ്കിലും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും സ്ഥിര വരുമാനവും നോക്കിയാണ് ഇത്തരം വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ നല്‍കുന്നത്. കാര്‍ഡുകള്‍ക്ക് കമ്പനികള്‍ ഇളവുകള്‍ നല്‍കാറുണ്ട്. 21 വയസിനു താഴെ എല്ലാവർക്കും അത്ര പെട്ടന്ന് ക്രെഡിറ്റ് കാർഡ് കമ്പനി കൊടുക്കാറില്ല.
1.സെക്യുവേര്‍ഡ് ക്രെഡിറ്റ് കാര്‍ഡ്
ഈ കാര്‍ഡുകള്‍ക്ക് കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റും ഇയര്‍ന്ന പലിശ നിരക്കും ഉണ്ടാകും. സെക്യൂരിറ്റി ഡിപ്പോസിന്റ്z അടിസ്ഥാനത്തിലാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്.എന്നാല്‍ ഇത് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ്.
2.ക്രെഡിറ്റ് യൂണിയനുകള്‍
ലാഭത്തിനു വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ക്രെഡിറ്റ് യൂണിയനുകള്‍. ഇത്തരം സ്ഥാപനങ്ങള്‍ അവരുടെ അംഗങ്ങള്‍ക്ക് പ്രത്യേകമായി കുറഞ്ഞ പലിശ നിരക്കിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാറുണ്ട്.ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണ് ക്രെഡിറ്റ് യൂണിയനുകള്‍. ഇന്ത്യയിൽ ഇവയത്ര സജീവമല്ല.
3.സ്റ്റുഡന്റ്‌റ് ക്രെഡിറ്റ് കാര്‍ഡ്
വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള കാര്‍ഡുകളാണിത്. മിക്ക ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിനാണ് ഇത്തരം കാര്‍ഡുകള്‍ പ്രധാനമായും ഉപയോഗിക്കുക.
പ്രത്യേകം ശ്രദ്ധിക്കണേ
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതുകൊണ്ട് ചില ദോഷങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ചു പ്രായം കുറഞ്ഞവർ എടുക്കുമ്പോൾ വിവേകത്തോടെ ഉപയോഗിക്കണമെന്നില്ല. അതുകൊണ്ട് അമിതമായ കടബാധ്യത ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്തു തിരിച്ചടയ്ക്കാത്തതാണ് കൊണ്ട് പലരും കടബാധ്യരാകും. വിദ്യാര്‍ഥികള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ മുന്നിലാണ്, അതിനാല്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിയന്ത്രണമില്ലാതെ അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും കടം പെരുകാന്‍ ഇടയാക്കും.
English Summary : Credit Card for Youngesters