ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ ഈ ബാങ്കിങ് സേവനങ്ങള്‍ നിഷേധിച്ചേക്കാം
Mail This Article
ആധാറും പാൻ കാർഡും ലിങ്ക് ചെയ്യണമെന്ന് അറിയാത്തവരുണ്ടാവില്ല. പക്ഷേ ഇനിയും ലിങ്ക് ചെയ്യാത്തവർ അനവധിയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നികുതി അടയ്ക്കുന്നവരെയും റിട്ടേൺ ഫയൽ ചെയ്യുന്നവരെയുമൊക്കെ മാത്രമായിരിക്കുമല്ലോ ബാധിച്ചേക്കുക എന്ന ധാരണയിലാണ് ഇനിയും പലരും ലിങ്ക് ചെയ്യാൻ മടിച്ചുനിൽക്കുന്നത്.
എന്നാൽ, ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡ് നിർജ്ജീവമായി (ഇനോപ്പറേറ്റീവ്) തരംതിരിക്കപ്പെടുന്നതിനാൽ ദൈനംദിന ബാങ്കിങ് ഇടപാടുകൾ പോലും ബാധിക്കപ്പെടുമെന്നതാണ് വസ്തുത.
നിഷേധിക്കപ്പെടുന്ന ബാങ്കിങ് സേവനങ്ങൾ ഏതെല്ലാം?
∙ലോൺ അക്കൗണ്ടുകൾ ഉൾപ്പെടെ പുതിയ അക്കൗണ്ടുകൾ തുറക്കാനാവില്ല. നിലവിലുള്ള ലോൺ/ഡിപ്പോസിറ്റ് അക്കൗണ്ടുകൾ പുതുക്കാനുമാവില്ല
∙ഒരു ദിവസം അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക പരമാവധി 50000 രൂപ മാത്രമായിരിക്കും
∙പുതിയ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ലഭിക്കില്ല
∙മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനോ റിഡീം ചെയ്യാനോ സാധിക്കില്ല
∙50000 രൂപയിൽ കൂടുതൽ മൂല്യമുള്ള വിദേശ കറൻസി വാങ്ങാനാവില്ല
∙ഡിമാറ്റ് അക്കൗണ്ട് തുടങ്ങാനാവില്ല
ബാങ്കിങ് സൗകര്യങ്ങൾ മാത്രമാണോ നിഷേധിക്കപ്പെടുക?
അല്ല. താഴെ കൊടുത്തതു പോലുള്ള മറ്റു സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നതാണ്
∙∙വസ്തുവിന്റെ വാങ്ങലോ വിൽപ്പനയോ
∙ഇരുചക്രവാഹനമൊഴികെയുള്ള വാഹനങ്ങളുടെ വിൽപ്പന
ഇതു കൂടാതെ മറ്റെന്തെങ്കിലും പ്രയാസങ്ങൾ നേരിടേണ്ടി വരുമോ?
പ്രതിവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ തുക അക്കൗണ്ടിൽ നിന്ന് പണമായി പിൻവലിക്കുന്നവരുടെ പക്കൽ നിന്ന് 2 ശതമാനത്തിനു പകരം 20 ശതമാനമായിരിക്കും ടിഡിഎസ് ഈടാക്കുക.
ആധാറുമായി പാൻ ലിങ്കാണോ എന്ന് എങ്ങനെ അറിയാം?
https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status എന്ന സൈറ്റിൽ പാനും ആധാർ നമ്പറും നൽകി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
English Summary : Bank Transactions will Affect If Pan- aadhar not Linked