നമ്മള്‍ ബന്ധുക്കള്‍ക്ക് അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ഒക്കെ ഓണ്‍ലൈന്‍ വഴി അക്കൗണ്ടുകളിലേക്ക് പണം അയക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അയയ്ക്കുമ്പോള്‍ അക്കൗണ്ട് നമ്പര്‍ തെറ്റിപ്പോയാലോ..എന്തുചെയ്യും? ഇത്തരം സന്ദര്‍ഭങ്ങളില്‍ ടെന്‍ഷനടിച്ചു നില്‍കാതെ നേരേ ഹോം ബ്രാഞ്ചുമായി ബന്ധപ്പെട്ടാല്‍ മതി. കൂടാതെ ഉപഭോക്താവിന് പരാതിയും നല്‍കാം.
∙ഉപഭോക്താവ് തെറ്റായി പണമയച്ചാല്‍, ഹോം ബ്രാഞ്ച് മറ്റ് ബാങ്കുമായി സഹകരിച്ച് യാതൊരു പിഴയും കൂടാതെ തുടര്‍ നടപടികള്‍ ആരംഭിക്കും
∙നിങ്ങള്‍ പണം കൈമാറിയ തെറ്റായ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം രേഖപ്പെടുത്തുക.
∙ഗുണഭോക്താവിന്റെ അക്കൗണ്ട് വിശദാംശങ്ങളോടൊപ്പം ബാങ്കില്‍ അപേക്ഷ നല്‍കേണ്ടിവരും.
∙അക്കൗണ്ട് അതേ ബാങ്കിലാണെങ്കില്‍, റിവേഴ്സല്‍ ഇടപാട് ആരംഭിക്കുന്നതിന് ഗുണഭോക്താവില്‍ നിന്ന് ബാങ്ക് അനുമതി തേടും
∙അക്കൗണ്ട് മറ്റേതെങ്കിലും ബാങ്കിന്റേതാണെങ്കില്‍, ഗുണഭോക്തൃ അക്കൗണ്ട് കൈവശമുള്ള ശാഖയെ സമീപിച്ച് ഇടപാട് തിരിച്ചെടുക്കാന്‍ ബാങ്ക് സഹായിക്കും
∙തുക തിരികെ ലഭിക്കുമോ ഇല്ലയോ എന്നത് പൂര്‍ണമായും സ്വീകര്‍ത്താവിനെ ആശ്രയിച്ചിരിക്കുമെന്ന് ചില ബാങ്കുകളുടെ നിബന്ധനകളില്‍ പറയുന്നുണ്ട്.
∙മുന്നോട്ടുള്ള വിവരങ്ങള്‍ അറിയാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടാം.
∙ഇനി ബ്രാഞ്ച് തലത്തില്‍ പ്രശ്‌നത്തിന് പരിഹാരം ലഭിച്ചില്ലെങ്കില്‍ ചെയ്താല്‍ ഉപഭോക്താവിന് ബാങ്കിന്റെ ഔദ്യോഗിക പരാതി പരിഹാരസെല്ലിൽ പരാതി ഉന്നയിക്കാം.
∙ എസ്ബിഐയുടെ കാര്യത്തിലാണെങ്കിൽ ആദ്യം ഉപഭോക്താവ് crcf.sbi.co.in/ccf എന്ന വെബ്‌സൈറ്റിലേക്ക് പോവുക. തുടര്‍ന്ന നിങ്ങളുടെ പരാതി റജിസ്റ്റര്‍ ചെയ്യുക. Personal Segment/Individual Customer / General Banking // Branch Related category // No response to queries ഇവയിലേത് വിഭാഗത്തിലാണ് പരാതി നല്‍കേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
പണം അയക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം
∙ഓണ്‍ലൈന്‍ പണമിടപാടിന് മുമ്പ് അക്കൗണ്ട് നമ്പര്‍ പരിശോധിക്കണം. ഓണ്‍ലൈന്‍ വഴി പണമയക്കുമ്പോള്‍ ഇത്തരം അശ്രദ്ധകള്‍ പറ്റാം. അതിനാല്‍ രണ്ടോ മുന്നോ തവണ അകൗണ്ട് നമ്പര്‍ പരിശോധിക്കുക.
∙ഉപഭോക്താവില്‍ നിന്നുണ്ടാകുന്ന തെറ്റായ ഇടപാടുകള്‍ക്ക് ബാങ്ക് ഉത്തരവാദിയായിരിക്കില്ല.
* പണം അയച്ചു കഴിഞ്ഞാല്‍ ഇടപാട് വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു വയ്ക്കുന്നത് നല്ലതാണ്.
English Summary : What to do if You Sent Money to a wrong Account