ADVERTISEMENT

ഏതെങ്കിലും വിധത്തിൽ വായ്പയെ ആശ്രയിക്കാത്തവരായി ആരുമില്ല. ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ വീടിനും പഠനത്തിനും വാഹനം വാങ്ങാനുമൊക്കെയായി കൈയ്യില്‍ പണമില്ലെങ്കില്‍ ആശ്രയിക്കുന്നത് വായ്പയെയാണ്. എന്നാല്‍, ഇന്ന് പലരും ഡിജിറ്റല്‍/ഓണ്‍ലൈന്‍ ലോണുകള്‍ക്ക് പുറകെയാണ്. അതുകൊണ്ട് തന്നെ നിരവധി ഡിജിറ്റല്‍ ലോണുകള്‍ ഇന്ന് ലഭ്യമാണ്. മെസേജായും മെയിലായും ഡിജിറ്റല്‍ ലോണ്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്. നമ്മളില്‍ പലരും പണത്തിന് അത്യാവശ്യമുള്ള സമയത്ത് ലഭിക്കുന്ന ഇത്തരം ലോണുകളില്‍ തല വെച്ചുകൊടുക്കാറുണ്ട്. എളുപ്പത്തില്‍ പണം കടമായി എടുക്കാമെന്നത് കൊണ്ടും പേപ്പര്‍ വര്‍ക്കുകള്‍ക്കായി അത്രയധികം ഓടി നടക്കേണ്ട എന്നുള്ളതുമാണ് പലരെയും ആകര്‍ഷിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ലഭിക്കുന്ന ലോണുകള്‍ എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിയണം 

∙വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാറ്റ് ഫോമിന് ആര്‍ ബി ഐ ലൈസന്‍സ്് പോലുള്ള കാര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുക

∙ലൈസന്‍സ് ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പാ ദാതാക്കളില്‍ നിന്നോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നോ ലോണ്‍ എടുക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചൂഷണം ചെയ്യാം

∙അവിശ്വസനീയമായ വായ്പാ തുക തരാമെന്ന വാഗ്ദാനം ശ്രദ്ധിക്കണം. വെരിഫിക്കേഷന്‍ നടത്താതെയാണ് ഇത്തരത്തില്‍ തുക നല്‍കുന്നത്

∙നിങ്ങള്‍ക്ക് ഡിജിറ്റല്‍ ലോണുകള്‍ തരും മുന്‍പ് നിങ്ങള്‍ അവരുടെ നിബന്ധനകള്‍ കൃത്യമായി വായിച്ചു മനസിലാക്കേണ്ടതുണ്ട്. ലോണെടുക്കാന്‍ ധൃതിപ്പെട്ട് നിബന്ധനകള്‍ വായിക്കാതെ പോകരുത്

∙ഓണ്‍ലൈന്‍ ലോണ്‍ എടുക്കുന്നതിനു മുന്‍പ് എപ്പോഴും നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികപരവുമായ ഡാറ്റയ്ക്കും മുന്‍ഗണന നല്‍കണം.

∙നിയമവിരുദ്ധമായി അപേക്ഷകരില്‍ നിന്ന് വിവിധ വിവരങ്ങളും അനുമതികളും തേടും. അത് പിന്നീട് അപകടമുണ്ടാക്കും.

∙വായ്പയ്ക്കായി അടിസ്ഥാന കെവൈസി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മാത്രമേ അധികാരമുള്ളൂ എന്നത് ശ്രദ്ധിക്കുക

∙ഉയര്‍ന്ന പലിശ നിരക്കാണ് ഈടാക്കുക. പിന്നീട് അത് ബാധ്യതയാകും

English Summary : Beware About Digital Loan Conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com