നൈപുണ്യശേഷി കോഴ്‌സുകളില്‍ പ്രിയം മെഡിക്കല്‍ കോഡിങിനോട്

HIGHLIGHTS
  • പ്ലസ്ടുവും ഡിഗ്രിയും പി.ജിയും കഴിഞ്ഞ് ജോലി ലഭിക്കാതെ വരുന്നവരുള്‍പ്പടെ നൈപുണ്യ ശേഷി വികസന കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിക്കുന്നു
avodha
Photo : Shutterstock/ wavebreakmedia
SHARE

സംസ്ഥാനത്ത് നൈപുണ്യശേഷി വികസന കോഴ്‌സുകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. പ്ലസ്ടുവും ഡിഗ്രിയും പി.ജിയും കഴിഞ്ഞ് ജോലി ലഭിക്കാതെ വരുന്നവരുള്‍പ്പടെ നൈപുണ്യ ശേഷി വികസന കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിക്കുന്നു. സംസ്ഥാനത്ത് മെഡിക്കല്‍ കോഡിങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉയർന്നു.

എന്താണ് മെഡിക്കൽ കോഡിങ്?

''തുടക്കക്കാർക്ക് കിട്ടാവുന്നതില്‍ ഉയര്‍ന്ന സാലറി പാക്കേജാണ് മെഡിക്കല്‍ കോഡിങുകാര്‍ക്കുള്ളത്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്കുളള മികച്ച ഓപ്ഷന്‍ കൂടിയാണ് മെഡിക്കല്‍ കോഡിങ്. ഹോസ്പിറ്റല്‍ മേഖലകളില്‍ ഉപയോഗിക്കുന്ന പല കാര്യങ്ങളും വേഗം മനസ്സിലാക്കാന്‍ കഴിയുന്നതല്ല. ഇവയെ ലളിതമായി മനസ്സിലാക്കാനായി ഉപയോഗിക്കുന്ന ടൂളുകളാണ് മെഡിക്കല്‍ കോഡുകള്‍. ഹോസ്പിറ്റലുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ഇടയിലുള്ള ആശയവിനിമയം എളുപ്പവും സുതാര്യവുമാക്കി മെഡിക്കല്‍ ബില്ലിങിലെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ മെഡിക്കല്‍ കോഡിങ് സഹായിക്കുന്നു" നൈപുണ്യശേഷി വികസന സംരംഭമായ അവോധ എഡ്യുടെക് സി.ഇ.ഒ. ജോസഫ് ഇ. ജോര്‍ജ് പറയുന്നു.

കേരളത്തില്‍ മെഡിക്കല്‍ കോഡിങ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുളളതെങ്കില്‍ തമിഴ്‌നാട്ടില്‍ എ.സി.മെക്കാനിക് പോലുളള ഹാര്‍ഡ് വെയര്‍ കോഴ്‌സുകള്‍ക്കാണ് ഡിമാൻഡ്. ഓരോ സംസ്ഥാനത്തെയും ഇന്‍ഡസ്ട്രിയല്‍ സ്വഭാവത്തിന് അനുസൃതമായാണ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നത്. കേരളത്തില്‍ ഐ.ടി. കോഴ്‌സുകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവാണെങ്കില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഐ.ടി. കോഴ്‌സുകളാണ് തിരഞ്ഞെടുക്കുന്നത്. കര്‍ണാടകയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പോലുളള കോര്‍ ഐ.ടി. കോഴ്‌സുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

English Summary : Medical Coding is Popular in Skill Development Courses in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS