ADVERTISEMENT

"വിദേശത്തേക്കു പഠിക്കാൻ പോകുമ്പോൾ പാസ്‌പോർട്ട് എടുക്കുന്നതു മുതൽ ആവശ്യമായ ഏതു സേവനത്തിനും യൂണിമണി നിങ്ങൾക്ക് ഒപ്പമുണ്ടാകും. ലോകത്തിന്റെ ഏതു കോണിലേക്കും തിരിച്ചിങ്ങോട്ടും പണം അയയ്ക്കാം,ട്രാവൽ കാർഡ്, ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങൾ എന്നിവ ഉറപ്പാക്കാം, ആവശ്യമെങ്കിൽ വായ്പയും കിട്ടും. ഗൾഫിൽനിന്ന് അയയ്ക്കുന്ന പണം നാട്ടിൽ കിട്ടാൻ 15–20 ദിവസം എടുത്തിരുന്ന കാലത്ത് മണിക്കൂറിനകം അതു സാധ്യമാക്കി ആരംഭിച്ച ഞങ്ങളുടെ പ്രവർത്തനം ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള എൻആർഐകൾക്കും അവരുടെ നാട്ടിലെ ബന്ധുക്കൾക്കും വേണ്ട എല്ലാ സേവനങ്ങളും ഉറപ്പാക്കി വളർന്നു പന്തലിച്ചിരിക്കുന്നു" പറയുന്നത് യൂണിമണി ഫിനാൻഷ്യൽ സർവീസസിന്റെ ഡയറക്ടറും സിഇഒയുമായ കൃഷ്ണൻ ആർ. 2005 ൽ യൂണിമണിയുടെ ഓഡിറ്റിങ് വിഭാഗത്തിൽ ചേർന്ന അദ്ദേഹം ചീഫ് ഫിനാൻഷ്യൽ ഓഫിസർ പദവിയിൽനിന്നു രണ്ടു വർഷം മുൻപാണ് നേതൃസ്ഥാനത്തേക്ക് എത്തുന്നത്. പ്രവാസി സേവനരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളും യൂണിമണിയുടെ പ്രവർത്തനങ്ങളും വിശദമാക്കുകയാണ് അദ്ദേഹം. 

മണി ട്രാസ്ഫർ കുറഞ്ഞു, പുതിയ പല സേവനങ്ങൾ 

2005ൽ ഞാൻ എത്തുമ്പോൾ കമ്പനി ബിസിനസിൽ 90 ശതമാനവും ഇങ്ങോട്ടുള്ള പണം അയയ്ക്കൽ ആയിരുന്നു.  ഇന്ന് ഇടപാടുകൾ ഡിജിറ്റലായതോടെ ഞങ്ങളുടെ ബിസിനസ് ഗ്രാഫിൽ മണി ട്രാൻസ്ഫർ ഓരോ വർഷവും 20% കുറയുകയാണ്. അതോടെ മണി ട്രാൻസ്ഫർ ഞങ്ങളുടെ സേവനങ്ങളുടെ പട്ടികയിൽ അവസാനത്തേതായി. പകരം പ്രവാസികൾക്കു വേണ്ട മറ്റു പല സേവനങ്ങളും മുൻനിരയിലേക്ക് എത്തി. 

unimoi1
ചിത്രങ്ങൾക്ക് കടപ്പാട് : യൂണിമണി

വിദേശത്തേക്കു പഠനത്തിനും ജോലിക്കും യാത്രയ്ക്കും പോകുന്നവർക്കുള്ള ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആൻഡ് ടൂറിസം, ഗോൾഡ് ലോൺ അടക്കമുള്ള സേവനങ്ങളെല്ലാം ഞങ്ങൾ നൽകുന്നു. പണമിടപാടുകൾ ഓൺലൈനായതോടെയുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളും മുന്നേറുന്നു. 

സപ്പോർട്ട് വേണ്ടവർക്കു ശാഖ

ഫിജിറ്റ്‍ എന്നതാണ് ഡിജിറ്റൽ ബാങ്കിങ്ങിന്റെ ഇക്കാലത്ത് ഞങ്ങളുടെ വഴി. അതായത്, സേവനങ്ങൾ 80% ഡിജിറ്റലും 20% ഫിസിക്കലും ആയ ഹൈബ്രിഡ് സേവനമാകും ഇനി യൂണിമണിയുടേത്. പൂർണമായും ഡിജിറ്റലാകാൻ ഞങ്ങൾക്കു പറ്റില്ല. ഞങ്ങളുടെ കസ്റ്റമേഴ്സിൽ ചിലർക്ക് ഇപ്പോഴും സപ്പോർട്ട് ആവശ്യമാണ്. അവർക്കു വേണ്ടി ശാഖകൾ ഉണ്ടാകും. അല്ലാത്തവർക്ക് യൂണിമണി ഡിജിറ്റൽ സേവനം ഉപയോഗിക്കാം. എല്ലാ തലങ്ങളെയും ടെക്നോളജി കീഴടക്കും. അതനുസരിച്ചു മാറുക, അതുമാത്രമേ വഴിയുള്ളൂ. അക്കാര്യത്തിൽ യൂണിമണി എന്നും മുന്നിലാണ്. 

എന്തുകൊണ്ട് വിദേശത്തു പഠിക്കുന്നു ? 

കോവിഡിനുശേഷമാണ് വിദേശപഠനത്തിന് ഇത്ര പ്രചാരം വന്നത്. സ്റ്റഡി എബ്രോഡ് വിപണി വളരെ വിപുലമായി. സാധാരണക്കാർ പോലും അതിനു മുൻതൂക്കം നൽകുന്നു. അവിടത്തെ ഉയർന്ന ശമ്പളവും ജീവതനിലവാരവും ആണ് പുതിയ തലമുറയെ ആകർഷിക്കുന്നത്. ഞങ്ങൾ നടത്തിയ പഠനം വ്യക്തമാക്കുന്നത് കേരളത്തിൽ പഠിച്ചാലും നല്ല ജോലി കിട്ടാൻ മെട്രോസിറ്റികളിലോ അല്ലെങ്കിൽ വിദേശത്തോ പോകണം. അതുകൊണ്ട്, പഠനം തന്നെ അവിടെയായാൽ മികച്ച ജോലി ഉറപ്പാക്കാമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഏതു രാജ്യത്തേക്കായാലും ഏതാനും മണിക്കൂർ യാത്രയേ ഉള്ളൂ എന്നതും കാരണമാണ്. 

ഫീസും ജീവിതച്ചെലവും വളരെ കൂടുതലല്ലേ?

unimoni4

യഥാർഥത്തിൽ ഇവിടത്തെ നല്ലൊരു സ്ഥാപനത്തിൽ നിന്ന് എംബിഎ എടുക്കുന്നതിലും കോസ്റ്റ് ഇഫക്ടീവാണ് പല വിദേശ രാജ്യങ്ങളിലെയും പഠനം. കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ ഏഴു ലക്ഷം രൂപയാണ് ചെലവെങ്കിൽ യുകെയിൽ അഞ്ചു ലക്ഷം രൂപ മതിയാകും. 

സ്ഥാപനങ്ങൾ മികച്ചതാണോ? നിലവാരമുണ്ടോ?

ആ സ്ഥാപനങ്ങൾക്കും കോഴ്സിനും അവിടെ അംഗീകാരമുണ്ടോയെന്നതാണു പ്രധാനം. അതായത്, കോഴ്സ് വിജയിച്ചാൽ ജോലി കിട്ടും. മാത്രമല്ല, ജോലിക്കു മണിക്കൂറിനാണ് അവിടെ പേയ്മെന്റ്. അതു കൺവെർട്ട് ചെയ്യുമ്പോൾ ഇവിടെ ഒരു മാസം കിട്ടുന്നത് അവിടെ ഒരാഴ്ചകൊണ്ടു ലഭിക്കും. 

ഉദാഹരണത്തിന്, ഇവിടെ ഞങ്ങൾ എംബിഎക്കാർക്ക് തുടക്കത്തിൽ 25,000 രൂപയാണു നൽകുന്നത്. അതുകൊണ്ട് ഇവിടെ പിടിച്ചു നിൽക്കാനാകില്ല. പ്രത്യേകിച്ച്, വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവർക്ക്. പിന്നെ നമ്മുടെ പഠനനിലവാരം അത്ര മികച്ചതാണോ എന്ന ചോദ്യവും പ്രസക്തമാണ്. പണ്ട് ബ്രിട്ടിഷുകാർ പഠിപ്പിച്ച രീതി ഇപ്പോഴും തുടരുകയാണ്. ലോകം മാറി, പ്രവണതകൾ മാറി. പക്ഷേ, നമ്മുടെ പഠനരീതി മാറിയിട്ടില്ല എന്നതാണു പ്രശ്നം. ഇനി അതു പഠിച്ചാലും ഇവിടെ ജോലിയും കിട്ടില്ല. അതുകൊണ്ട്, വിദേശത്തു ജോലി കിട്ടാൻ അവിടെത്തന്നെ പഠിക്കാം എന്നു ചിന്തിക്കുന്നു. 

വിദേശപഠനരംഗത്തു വെല്ലുവിളികൾ കൂടുകയല്ലേ? 

വിദേശപഠനത്തിനു പോകുന്നവർക്കു നേരത്തേയും പ്രശ്നങ്ങളുണ്ട്. ഇന്ന് വളരെ അധികം പേർ പോകുന്നതിനാൽ കൂടുതൽ പേർക്ക് അനുഭവപ്പെടുന്നു എന്നു മാത്രം. യുകെയിൽ നിയന്ത്രണങ്ങൾ വന്നതോടെ ജർമനി, നെതർലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലേക്ക് ആയി ചേക്കേറൽ.

ഒരു സ്ഥലത്ത് പ്രശ്മുണ്ടെങ്കിൽ ആളുകൾ പിൻമാറുകയല്ല, പകരം പുതിയ സ്ഥലം കണ്ടെത്തും. നേരത്തെ കാനഡ,യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കു മാത്രമായിരുന്നു അന്വേഷണം. ഇപ്പോൾ ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള രാജ്യത്തെക്കുറിച്ച് അന്വേഷണം വരുമ്പോഴാണു നമ്മളും അവയെ കൂടുതൽ മനസ്സിലാക്കുന്നത്. രണ്ടു മൂന്നു വർഷമായി ന്യൂസിലൻഡ്, മാൾട്ട എന്നിവിടങ്ങളിലേക്കു പോകുന്നവരുടെ എണ്ണം കൂടി. 

നിങ്ങൾ വഴി ഫ്ലൈറ്റ് ടിക്കറ്റ് എടുത്താൽ എന്താണ് മെച്ചം ? 

ശരിയാണ്, ഓൺലൈൻ വഴി വിദേശയാത്രയ്ക്കു സംവിധാനം ഒരുക്കാം. പക്ഷേ, ഇന്റർനാഷനൽ ടിക്കറ്റും അനുബന്ധ സേവനങ്ങളും സ്വാഭാവികമായി ഏജന്റ് വഴിയാണ് കൂടുതൽ പേരും ഇപ്പോഴും ചെയ്യുന്നത്. കാരണം, എന്തെങ്കിലും പിഴവു സംഭവിച്ചാൽ, അന്വേഷണം ഉണ്ടായാൽ അന്യനാട്ടിൽ ആരോട് പറയും? ആരുടെ സഹായം തേടും? പല രാജ്യങ്ങൾ, പലതരം ചെക്കിങ്, അതിനിടയിൽ പേരിലോ മറ്റോ സംശയം വന്നാൽ പ്രശ്നമാകും. പെട്ടുപോകും. 

പക്ഷേ, നമ്മൾ വഴിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ അന്വേഷിച്ച് പരിഹാരം നൽകാൻ എല്ലാ സഹായവും നൽകും. പുതിയ തലമുറ ഒരു പരിധി വരെ ഓൺലൈനായി സ്വയം ചെയ്യുന്നുണ്ട്. റിസ്കെടുത്തു ചെയ്യാൻ അവർക്കു താൽപര്യമാണ്. പക്ഷേ, കുടുംബമായി പോകുമ്പോൾ അതു മാറും. 40 പിന്നിട്ടവർ, ആദ്യമായി വിദേശ യാത്ര ചെയ്യുന്നവർ ഒക്കെ ഇപ്പോഴും നമ്മെ തേടി വരുന്നു. എന്തെങ്കിലും പ്രശ്നം വന്നാൽ വിളിക്കാം. സഹായിക്കും എന്നുറപ്പുണ്ട്. 

വീട്ടുപടിക്കൽ സേവനം  

unimoni2

പല കുടുംബങ്ങളിലും പ്രായമായവർ മാത്രമാണ്. വന്നു ചെയ്യാനാകാത്തവരും ചെയ്യാനറിയാത്തവരും ഉണ്ട്. ഞ‍ങ്ങളുടെ സ്റ്റാഫ് അവരുടെ വീടുകളിൽ എത്തി സേവനങ്ങൾ ചെയ്തു കൊടുക്കും. 

15 കറൻസികളിൽ യൂണിമണി കാർഡ് 

പണ്ട് കറൻസിയും ട്രാവലേഴ്സ് ചെക്കുമായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇന്റർനാഷനൽ കറൻസി കാർഡാണ് എല്ലാവരും ഉപയോഗിക്കുന്നത്. ഞങ്ങളുടെ കാർഡിൽ പ്രധാനപ്പെട്ട 15 കറൻസികൾ ഉളളതിനാൽ അതത് രാജ്യങ്ങളിൽ സുഖമായി ഇടപാടു നടത്താം. ഇവിടെ ശാഖയിൽ വന്ന് കെവൈസി ചെയ്ത് പണം തന്നു കാർഡ് എടുക്കുക. കറന്‍സികളുടെ നിരക്ക് ഇവിടെ നിശ്ചയിക്കുന്നതിനാൽ കറൻസി ചാഞ്ചാട്ടം മൂലമുള്ള പ്രശ്നങ്ങളുണ്ടാകില്ല. 10,000 ഡോളർ വരെ ഇൻഷുൻസ് കവറേജും ഉണ്ട്. രണ്ടു വർഷമാണ് കാലാവധി. ആഡ് ഓൺ കാർഡ് കിട്ടുമെന്നതിനാൽ യാത്ര ചെയ്യുന്ന രണ്ടു പേർക്ക് ഒരേ സമയം ഉപയോഗിക്കാം, ഇടപാടു നടത്താം. 

അന്നും ഇന്നും കേരളം ഒന്നാമത് 

∙ഇന്ത്യയിൽ 4– 4.5 കോടി പേർ ഉപയോക്താക്കളായുണ്ട്. ഇതിൽ 60 ശതമാനവും കേരളത്തിലാണ്. 2.6 കോടി മലയാളികൾ യൂണിമണിയുടെ സേവനം തേടുന്നു.

∙ഇന്ത്യയിൽ 307 ശാഖകളുള്ളതിൽ 95 ഉം കേരളത്തിലാണ്. സ്വർണപ്പണയ വായ്പ ഒഴിച്ച് ഞങ്ങളുടെ മറ്റെല്ലാ ബിസിനസുകളിലും ഒന്നാം സ്ഥാനത്ത് കേരളം തന്നെയാണ്.

∙എൻആർഐകൾക്കു വേണ്ടി 1999 ൽ കേരളത്തിലാണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. 

∙വെല്ലുവിളികളുണ്ടെങ്കിലും എല്ലാ സേവനങ്ങൾക്കും നല്ല വളർച്ചയും നേടാനാകുന്നു. യൂണിമണിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ വർഷമാണ് 2022–23.

∙റെക്കോർഡ് ലാഭം ഉണ്ടാക്കിയെന്നു മാത്രമല്ല, മുൻപു നേടിയ ഉയർന്ന ലാഭത്തിന്റെ ഇരട്ടി നേടുകയും ചെയ്തു. ഭാവിയിൽ ഇതേ രീതിയിൽ മുന്നോട്ടു പോകാനാകും എന്നു പ്രതീക്ഷിക്കുന്നു

യൂണിമണി വാലറ്റ് ആപ്പ്

ഞങ്ങളുടെ യൂണിമണി വാലറ്റ് ആപ്പിലൂടെ ഇലക്ട്രിസിറ്റി, വാട്ടർ ബിൽ, ഷോപ്പിങ് ബില്‍ എന്നിവയെല്ലാം അടയ്ക്കാം. യുപിഐ ഇന്റഗ്രേറ്റ് ചെയ്ത ആദ്യ കമ്പനി ഞങ്ങളുടേതാണ്. യുപിഐ സേവനങ്ങളെല്ലാം ആപ്പ് വഴി നേരിട്ടു ചെയ്യാം. 

തുടക്കം യുഎഇ എക്സ്ചേഞ്ചിൽ 

പഴയ യുഎഇ എക്സ്ചേഞ്ച് ആണ് യൂണിമണിയായത്. 2018 ൽ മാനേജ്മെന്റ് മാറിയതോടെ യൂണിവേഴ്സൽ മണി എന്നതിന്റെ ചുരുക്കപ്പേരായ യൂണിമണി എന്ന പേര് സ്വീകരിച്ചു. യുകെ കമ്പനിക്കാണു യൂണിമണിയുടെ ഉടമസ്ഥാവകാശം. രണ്ടു കമ്പനികളും തമ്മിൽ നിലവിൽ ബന്ധമില്ല. 

വിദേശപഠനത്തിന് 6 ലക്ഷം സ്കോളർഷിപ് 

unimoni3

വിദേശ പഠനത്തിനു പോകുന്നവർക്കുള്ള എല്ലാ സേവനങ്ങളും യൂണിമണി സ്റ്റഡി എബ്രോഡ് ഫോറക്സ് സൊലൂഷൻസ് വഴി ഞങ്ങൾ ഉറപ്പാക്കും. 

ഇതിനെല്ലാം പുറമേ നിബന്ധനകൾക്കു വിധേയമായി ആറു ലക്ഷം രൂപ വരെ സ്കോളർഷിപ്പായും നേടാം  

English Summary : Diversified Financial Services from Unimoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com