കാനറ ബാങ്കിന് 3,535 കോടി രൂപ ലാഭം, 74 ശതമാനം വർധന

HIGHLIGHTS
  • അറ്റ നിഷ്‌ക്രിയ ആസ്തി കുറഞ്ഞു
bank-ac1
SHARE

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,535 കോടി രൂപ അറ്റാദായം നേടി. 74.83 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2022 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 15.11 ശതമാനം വര്‍ധിച്ച് 7604 കോടി രൂപയിലെത്തി. ബാങ്കിന്റെ ആഗോള ബിസിനസ് 9.38 ശതമാനം വര്‍ധിച്ച് 20,80,141 കോടി രൂപയിലുമെത്തി. ഇക്കാലയളവില്‍ മൊത്തം 8,87,671 കോടി രൂപയുടെ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്.

അറ്റ പലിശ വരുമാനം 27.72 ശതമാനം വര്‍ധിച്ച് 8,666 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പകള്‍ 29.37 ശതമാനം വര്‍ധിച്ച് 1,29,800 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 183 പോയിന്റുകള്‍ കുറച്ച് 5.15 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 91 പോയിന്റുകള്‍ കുറച്ച് 1.57 ശതമാനമായും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.

English Summary : Canara Bank First Quarter Net Profit Increased

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS