ADVERTISEMENT

നല്ല മഴ കിട്ടുമെന്ന പ്രതീക്ഷയുടെ ബലത്തിൽ  ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിർത്താമെന്ന കണക്കുകൂട്ടലിലാവും ഇത്തവണ സാമ്പത്തിക അവലോകന കമ്മിറ്റി കൂടുന്നത്.  അത് കൊണ്ട് ഉയർന്നു നിൽക്കുന്ന നാണ്യപ്പെരുപ്പത്തോത് ഇത്തവണ നിരക്ക് വർദ്ധനവിലേക്ക് നയിക്കില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.  ആശാവഹമായ ഉണർവ് കാണുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ, അത്രയൊന്നും സമ്മർദ്ദമില്ലാത്ത ഈ സമയത്ത് നേരിയ ഒരു നിരക്ക് വർദ്ധനവ്‌ കൊണ്ട് ആശങ്കപ്പെടുത്തേണ്ടതില്ല എന്നും റിസർവ് ബാങ്ക് കരുതാം. ആഗോള തലത്തിൽ വിലക്കയറ്റവും നിരക്ക് വർദ്ധനവും തുടരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.  എന്നാൽ ഇന്ത്യൻ സാമ്പത്തിക നയങ്ങൾ  രാജ്യാന്തര സാമ്പത്തിക നയങ്ങളുടെ നേർ പിന്തുടർച്ച ആകേണ്ട കാര്യമില്ല എന്ന നിലപാട് റിസർവ് ബാങ്ക് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.  അതിനാൽ അമേരിക്ക ഈയിടെ നിരക്ക് വർദ്ധിപ്പിച്ചതും ഇനിയും വേണ്ടിവന്നാൽ നിരക്ക് വർദ്ധിപ്പിച്ചേക്കാം എന്ന സൂചനയും എന്തായാലും ഈ മാസത്തെ സാമ്പത്തിക അവലോകനത്തിൽ വലിയ ചലനം ഉണ്ടാക്കാൻ ഇടയില്ല.

വിലക്കയറ്റം 

നിരക്ക് വർദ്ധനവ് ഉണ്ടാവാനിടയില്ല എന്ന സാധ്യത ചർച്ച ചെയ്യുമ്പോഴും സാധാരണ ജനങ്ങളുടെ ജീവിതം വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ചും പച്ചക്കറി, ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ എന്നീ ദൈനംദിന ഭക്ഷ്യ സാധനങ്ങളുടെ വിലയിൽ വന്നിരിക്കുന്ന വർദ്ധന. ലോക ജനസംഖ്യയിൽ പതിനെട്ട് ശതമാനത്തോളം വരുന്ന ഇന്ത്യൻ ജനത ഭക്ഷണ സാധനങ്ങൾക്ക് കൂടിയ വില നൽകാൻ പ്രയാസപ്പെടുന്നു എന്നത് നിസ്സാരമായി കാണരുത്.  അതുകൊണ്ടുതന്നെ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം, ഇന്ത്യൻ സാഹചര്യത്തിൽ, സാമ്പത്തിക അവലോകന കമ്മിറ്റിയുടെ റഡാറിന് പുറത്തു നിർത്തുന്നതും ഉചിതമായിരിക്കില്ല.

English Summary : Food Inflation and RBI Policy Meeting

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com