ഇനി കാര്‍ഡും പിന്നും വേണ്ട, വെറും ആധാർ ഉപയോഗിച്ച് പണം പിൻവലിച്ചാലോ?

HIGHLIGHTS
  • ഓണ്‍ലൈന്‍ ഇടപാടിന് ആധാര്‍ മതി
aadhaar3
SHARE

ആധാര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ?  എന്നാൽ ആധാർ ഉപയോഗിച്ച് പണമിടപാട് നടത്താനാകും. അതായത് ഏതൊരു ബാങ്കിന്റെയും അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റ് മുഖേന മൈക്രോ എടിഎം/ കിയോസ്‌ക്/ മൊബൈല്‍ ഉപകരണങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ കഴിയും.

ഇത് ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴിയാണ് നടത്തുക. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇത്തരത്തില്‍ ഇടപാട് നടത്താന്‍ സാധിക്കുക.

ബിസിനസ് കറസ്‌പോണ്ടന്റുകള്‍  

മൈക്രോ എടിഎം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെയാണ് ബിസിനസ് കറസ്‌പോണ്ടന്റുകള്‍ എന്നു വിളിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍  ഉപഭോക്തൃ ഇടപാടുകള്‍ക്കായി ബാങ്കിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

സേവനം ലഭിക്കാന്‍

എല്ലാവര്‍ക്കും ഈ സേവനം ലഭിക്കില്ല. അതിനായി ആധാര്‍ എനേബിള്‍ഡ് ബാങ്ക് അക്കൗണ്ട് വഴി വേണം. അതായത്, ഉപഭോക്താവ് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കണം. അധാര്‍ നമ്പര്‍ കൃത്യമല്ലെങ്കില്‍ സേവനം ലഭിക്കില്ല. 

 എന്തൊക്കെ സേവനങ്ങള്‍

എല്ലാ ബാങ്ക് സേവനങ്ങളും ഇത്തരത്തില്‍ ലഭിക്കില്ല. ബാലന്‍സ് അന്വേഷണം, പണം പിന്‍വലിക്കല്‍, പണം നിക്ഷേപം, ഫണ്ട് ട്രാന്‍സ്ഫര്‍, പേയ്‌മെന്റ് ഇടപാടുകള്‍ എന്നിവയാണ് നടത്താന്‍ സാധിക്കുക.

നേട്ടങ്ങള്‍

∙ഇത്തരം ഇടപാടുകള്‍ക്കായി ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കേണ്ട.

∙കാര്‍ഡുകള്‍ കൊണ്ടു നടക്കുകയോ, പിന്‍ അല്ലെങ്കില്‍ പാസ് വേഡുകള്‍ ഓര്‍ത്തുവയ്ക്കുകയോ വേണ്ട.

∙ഇതുവഴി ബാങ്കിങ് സേവനങ്ങള്‍  വീട്ടുപടിക്കല്‍ ലഭിക്കും.

∙ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പ്രാമാണീകരണത്തിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍/ വെര്‍ച്വല്‍ ഐഡി, ബയോമെട്രിക്‌സ് എന്നിവ സ്വീകരിക്കാന്‍ വ്യാപാരികള്‍ക്കു സാധിക്കും.

∙ഇത് സുരക്ഷിതമായതിനാല്‍ പണം പോകുമോ എന്ന പേടി വേണ്ട.

English Summary : How to Withdraw Money with Aadhar Card

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS