എഴുപത്തിയേഴാം സ്വാതന്ത്യദിനഘോഷങ്ങളുടെ ഭാഗമായി മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിരക്കിനെക്കാൾ എഴുപത്തിയേഴ് ബേസിസ് പോയിൻ്റ് ഉയർന്ന നിരക്ക് ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു.
പുതിയ നിരക്കു പ്രകാരം പതിമൂന്നു മാസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 7.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.07 ശതമാനവും പലിശ ലഭിക്കും. ഓഗസ്റ്റ് പതിനഞ്ചിനു തുടങ്ങിയ പദ്ധതി ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും പുതിയ നിരക്ക്.
സേവിങ്സ് നിക്ഷേപത്തിന് ബാങ്ക് നിലവിൽ 7.15 ശതമാനം പലിശ ലഭ്യമാക്കിയിട്ടുണ്ട്.
English Summary : Federal Bank Announced Higher Interest Rate for Senior Citizen's Deposit