മുതിർന്ന പൗരന്മാർക്കും വനിതകൾക്കും പുതിയ ബാങ്ക് അക്കൗണ്ടുമായി സിഎസ്ബി

HIGHLIGHTS
  • ലോക്കര്‍ വാടകയില്‍ ഇളവ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം തുടങ്ങിയവയുണ്ട്
csb
SHARE

മുതിര്‍ന്ന പൗരന്‍മാര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ മികച്ച ബാങ്കിങ് അനുഭവത്തിനായി സിഎസ്ബി ബാങ്ക് പ്രത്യേക സൗകര്യങ്ങളുള്ള സീനിയര്‍ സിറ്റിസണ്‍ ഇന്റിപെന്‍ഡന്‍സ്, വിമണ്‍ പവര്‍ സേവിങ്‌സ് അക്കൗണ്ട് എന്നിവ അവതരിപ്പിച്ചു. ലോക്കര്‍ വാടകയില്‍ ഇളവ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, റൂപെ പ്രീമിയം ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവയിലുണ്ടെന്ന് ബാങ്ക് അറിയിച്ചു. 

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രതിമാസം പത്തു ലക്ഷം രൂപ വരെ സൗജന്യ ക്യാഷ് ഡിപോസിറ്റ്, സിഎസ്ബി ബാങ്ക് എടിഎമ്മുകളില്‍ പരിധിയില്ലാത്ത എടിഎം ഇടപാടുകള്‍, നെറ്റ്–മൊബൈല്‍ ബാങ്കിങ് വഴി പരിധിയില്ലാത്ത ആര്‍ടിജിഎസ്, നെഫ്റ്റ് ഉപയോഗം, ഡീമാറ്റ് അക്കൗണ്ടില്‍ ആദ്യ വര്‍ഷം എഎംസി ഇളവ് തുടങ്ങിയവ ലഭിക്കും. 

വനിതകള്‍ക്ക് വായ്പകളിലെ പലിശ നിരക്കിലും പ്രോസസ്സിങ് ഫീസിലും ഇളവു ലഭിക്കും. സിഎസ്ബി നെറ്റ് ബാങ്കിങ് വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുമ്പോള്‍ നിരക്കിളവുണ്ട്. ഡീമാറ്റ് അക്കൗണ്ടില്‍ ആദ്യ വര്‍ഷം എഎംസി ഇളവു ലഭ്യമാണ്. 

English Summary : CSB Introduced New Bank Accounts for Senior Citizens and Women

.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS