വാട്സാപ്പ് വഴി ഇനി വ്യക്തിഗത വായ്പയും കിട്ടും

HIGHLIGHTS
  • ഫെഡറല്‍ ബാങ്കാണ് വാട്സാപ് വഴി ലഭിക്കുന്ന പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിക്കുന്നത്
federalbanklogo
SHARE

വാട്സാപ്പ് സന്ദേശമയച്ച് വ്യക്തിഗത വായ്പ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഫെഡറല്‍ ബാങ്ക് ആരംഭിച്ചു. ഇടപാടുകാർക്ക്  ഈ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയുള്ള വായ്പ ലഭ്യമാകും. ഫെഡറല്‍ ബാങ്കിന്റെ വാട്സാപ് നമ്പറായ 9633 600 800 ലേക്ക് Hi സന്ദേശം അയച്ച് പ്രീ അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ നേടാം. പരമ്പരാഗത രീതിയിലുള്ള അനാവശ്യമായ സങ്കീര്‍ണതകളും താമസങ്ങളും പുതിയ സംവിധാനത്തിലൂടെ  ഒഴിവാക്കാനുമാകുമെന്ന് ബാങ്ക് അറിയിച്ചു. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ എ പി ഹോത നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, വൈസ് പ്രസിഡന്റും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ സുമോത് സി  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

English Summary : Federal Bank Launched Personal Loan through Whatsapp

.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS