എംജി റോഡിൽ പുതിയ ശാഖ തുറന്ന് യൂണിമണി

HIGHLIGHTS
  • രാജ്യത്തുടനീളം 300ലധികം ബ്രാഞ്ചുകളാണ് യൂണിമണിക്കുള്ളത്.
Unimoni-manorama-sampadyam
യൂണിമണി ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സിഎ കൃഷ്ണൻ ആർ. പുതിയ ശാഖ ഉദ്ഘാടനം ചെയ്യുന്നു. Photo:Unimoni
SHARE

കൊച്ചി: രാജ്യത്തെ മുൻനിര ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനമായ യൂണിമണി എറണാകുളം എംജി റോഡിൽ പുതിയ ബ്രാഞ്ച് തുറന്നു. എംജി റോഡ് മാധവ ഫാർമസി ജംഗ്ഷനിൽ കലങ്ങോട്ട് ടവേഴ്സിലെ ഗ്രൗണ്ട് ഫ്ലോറിലാണ് പുതിയ ബ്രാഞ്ച്. യൂണിമണി ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സിഎ കൃഷ്ണൻ ആർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. പിടി ഉഷ റോഡിൽ നിന്നാണ് പ്രധാന ലൊക്കേഷനായ എംജി റോഡിലേക്ക് പുതിയ ബ്രാഞ്ച് മാറ്റി സ്ഥാപിക്കുന്നത്. 

ഉന്നത നിലവാരത്തില്‍ സേവനങ്ങൾ നൽകാനാണ് എറണാകുളം നഗരത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതെന്ന് യൂണിമണി അധികൃതർ അറിയിച്ചു. ബ്രാഞ്ച് ഉദ്ഘാടനത്തോടൊപ്പം പ്രത്യേക സിഎസ്ആർ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ബ്രാഞ്ചിന് സമീപത്തുള്ള സർക്കാർ ആയുർവേദ ഹോസ്പിറ്റലിലേക്ക് വാട്ടർ പ്യൂരിഫയർ സിസ്റ്റം സംഭാവന ചെയ്തു. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആൻഡ് ഹോളിഡെയ്സ്, ഗോൾഡ് ലോൺ, ഇൻവാർഡ് മണി ട്രാൻസ്ഫർ, സെൻഡ് മണി എബ്രോഡ്, യുണിമണി വാലറ്റ് ആൻഡ് ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളാണ് ഇവർ നൽകുന്നത്. 300ലധികം ബ്രാഞ്ചുകളും രാജ്യത്തുടനീളം നിരവധി സബ് ഏജൻറുകളും യൂണിമണിക്കുണ്ട്.

English Summary:Unimoni Opens New Branch In Ernakulam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS