ADVERTISEMENT

ഒന്നിലധികം പേർ ചേർന്ന് തുടങ്ങിയ ബാങ്ക് അക്കൗണ്ട് ആണെങ്കിൽ അത് അവസാനിപ്പിക്കുവാനും എല്ലാവരും ചേർന്ന് അപേക്ഷ നൽകണം.  അക്കൗണ്ടിൽ ഇടപാടുകൾ നടത്താൻ മാത്രമേ ഒരാൾക്കോ കൂട്ടായോ അധികാരം നൽകുന്നുള്ളൂ.

കാലാവധി നിക്ഷേപമാണെങ്കിൽ

ഒന്നിലധികം ഇടപാടുകാരുടെ പേരിലുള്ള കാലാവധി നിക്ഷേപങ്ങളാണെങ്കിലും നിക്ഷേപകരിൽ ഒരാൾ മരണപ്പെട്ടാലും കാലാവധി നിക്ഷേപം ഉടനെ തിരിച്ചെടുക്കുവാൻ കഴിയില്ല. അതിന് കാലാവധി കഴിയുന്നത് വരെ കാത്തിരിക്കണം. കാലാവധിക്ക് മുമ്പ് തുക തിരിച്ചെടുക്കണമെങ്കിൽ, ജീവിച്ചിരിക്കുന്ന ഇടപാടുകാരനോടൊപ്പം മരിച്ചയാളുടെ നിയമപരമായ അവകാശികളും (legal heirs) ചേർന്ന് അപേക്ഷ നൽകണം.

ഇടപാടുകാരും നോമിനിയും മരണപ്പെട്ടാൽ

ബാങ്ക് അക്കൗണ്ട് ഇടപാടുകാരും നോമിനിയും ഒരുമിച്ച് മരിക്കുവാൻ ഇടവന്നാൽ, അക്കൗണ്ടിലെ തുക നോമിനിയുടെ നിയമപരമായ അവകാശികൾക്ക്‌ (legal heirs) ആണ് ലഭിക്കുക.

കൂട്ടത്തിൽ ഒരാൾ മരിച്ചാൽ

ഒരാളുടെ പേരിലുള്ള അക്കൗണ്ട് ആയാലും ഒന്നിലധികം പേരുടെ അക്കൗണ്ട് ആയാലും, മരിച്ച ഇടപാടുകാരൻ അയാളുടെ വ്യക്തിപരമായ നിലയിൽ ഒപ്പിട്ടു നൽകിയ ചെക്കുകൾ ഒന്നും തന്നെ മരണശേഷം പാസ്സാക്കാൻ പാടില്ല. അതുപോലെ തന്നെ ഇടപാടുകാരന്റെ മരണശേഷം എ ടി എം കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലോ മറ്റു ഇടപാടുകളോ  പാടില്ല. എന്നാൽ കമ്പനിക്ക് വേണ്ടി തന്റെ ഔദ്യോഗിക നിലയിൽ ഒപ്പിട്ടു നൽകിയ ചെക്കുകൾ പാസ്സാക്കാൻ തടസ്സമില്ല. ഇടപാടുകാരന്റെ മരണശേഷം ബാങ്ക് അക്കൗണ്ടിൽ നടത്തുന്ന ഇടപാടുകളെല്ലാം തന്നെ നിയമ വിരുദ്ധമാണ്. ഇടപാടുകാരന്റെ മരണവിവരം അറിഞ്ഞാൽ മാത്രമേ ഇടപാടുകൾ നിർത്തി വെക്കുവാൻ ബാങ്കുകൾക്ക് കഴിയൂ. അതിനാൽ മരണവിവരം എത്രയും പെട്ടെന്ന് ബാങ്കിനെ അറിയിക്കുന്നതാണ് ഉചിതം.  

പലിശയിൻമേൽ നികുതി ആര് നൽകും?

ഒന്നിലധികം പേരിലാണ് ബാങ്ക് അക്കൗണ്ട്, അല്ലെങ്കിൽ നിക്ഷേപം എങ്കിൽ, ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി നൽകേണ്ട ഉത്തരവാദിത്തം പ്രാഥമിക ഇടപാടുകാരനാണ്.  അതുപോലെ നികുതി ഇളവുള്ള നിക്ഷേപങ്ങൾ (tax saving fixed deposit) ഒന്നിലധികം പേരിലാണ് തുടങ്ങുന്നതെങ്കിലും നികുതി ഇളവ് ലഭിക്കുക പ്രാഥമിക ഇടപാടുകാരനായിരിക്കും.

ലേഖകൻ ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് 

English Summary : How to Close a Bank Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com