ADVERTISEMENT

പുതിയ വീടു വയ്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ഭവന വായ്പയെ ആശ്രയിക്കുന്നവരാണ് മിക്കവരും. ദീർഘനാളത്തേക്കുള്ള വായ്പ ആയതിനാൽ അടച്ചുതീരുമ്പോഴേക്കും വർഷങ്ങളാകും. അപ്പോഴേക്കും എടുത്ത തുകയുടെ ഇരട്ടിയധികം തുക നമ്മൾ അടച്ചുതീർത്തിട്ടുണ്ടാകും. കാലാവധി കൂടുന്നതനുസരിച്ച് തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയും കൂടുതലായിരിക്കും. ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ മൂന്നു കാര്യങ്ങൾ ചെയ്താൽമതി, കാലാവധി കുറയുന്ന അദ്ഭുതം കാണാനാകും

എക്സ്ട്ര ഇഎംഐ

നിങ്ങളുടെ ഭവന വായ്പ 50 ലക്ഷമാണെന്നിരിക്കട്ടെ. 9 ശതമാനം പലിശ നിരക്കിൽ 25 വർഷത്തേക്ക് എടുക്കുകയാണെങ്കിൽ ഏകദേശം 44,986 രൂപ മാസം ഇഎംഐ ആയി അടക്കേണ്ടിവരും. എല്ലാ വർഷവും ഒരു ഇഎംഐ എങ്കിലും അധികം അടയ്ക്കാൻ ശ്രമിക്കുക. അധിക തുക കണ്ടെത്തുന്നത് എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും അധിക ഇഎംഐ അടയ്ക്കുമ്പോൾ വായ്പ കാലാവധി 25 വർഷത്തിൽനിന്നു 20 ആയി കുറയും. 

ഇഎംഐ തുക കൂട്ടുക

നിങ്ങളുടെ ഇഎംഐ തുക എല്ലാ വർഷവും 5 ശതമാനം വർധിപ്പിക്കുക. എല്ലാ വർഷവും ശമ്പള വർധനവ് ഉണ്ടാകുമ്പോൾ അതിലെ നിശ്ചിത തുക ഇഎംഐ അടയ്ക്കുന്നതിലേക്കു മാറ്റിവയ്ക്കാം. എല്ലാ വർഷവും ഇഎംഐയിൽ ഉണ്ടാകുന്ന ചെറിയ വർധനവ് ലോൺ എളുപ്പം അടഞ്ഞുപോകുന്നതിനു സഹായിക്കും. ഇതിലൂടെ 25 വർഷം എന്ന നീണ്ട കാലയളവ് 13 വർഷമായി കുറയ്ക്കാൻ കഴിഞ്ഞേക്കും.  

ഇഎംഐ 10% കൂട്ടുക

എല്ലാ വർഷവും ഇഎംഐയുടെ എണ്ണം വർധിപ്പിക്കുന്നതിനോടൊപ്പം മാസം അടയ്ക്കുന്ന തുകയിൽ 10 % വർധനവ് വരുത്തുക. ഇങ്ങനെ ചെയ്താൽ 9.5–10 വർഷത്തിനുള്ളിൽ ഭവന വായ്പ പൂർണമായും ക്ലോസ് ചെയ്യാം. നല്ലൊരു തുക ഭാവിയിൽ സേവ് ചെയ്യാം.

English Summary : Home Loan Repayment Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com