ADVERTISEMENT

പുതിയതും പഴയതുമായ കാറുകളും ഇരുചക്ര വാഹനങ്ങളും വാങ്ങാന്‍ സീറോ പ്രോസസ്സിങ് ഫീസുമായി യൂണിയന്‍ ബാങ്കിന്റെ യൂണിയന്‍ മൈല്‍സ് വാഹന വായ്പകള്‍ പ്രയോജനപ്പെടുത്താം. ആവശ്യമായ രേഖകളെല്ലാം നല്‍കി കഴിഞ്ഞാല്‍ വെറും രണ്ടു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വായ്പ ലഭിക്കുമെന്നതടക്കം നിരവധി സവിശേഷതകളാണീ യൂണിയന്‍ മൈല്‍സിനുള്ളത്. ഇതിന് അപേക്ഷിക്കാനാണെങ്കിലോ യൂണിയന്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ നിന്നു ഫോം ലളിതമായി ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ അടുത്തുള്ള ബാങ്ക് ബ്രാഞ്ചില്‍ നിന്നും വാങ്ങാം. ഇന്‍സ്റ്റന്റ് അംഗീകാരം അടക്കം മറ്റു നിരവധി സൗകര്യങ്ങളുമായി കാര്‍ വായ്പയെന്നത് ഒട്ടും ആയാസമില്ലാത്ത ഒരനുഭവമാക്കി മാറ്റുകയാണ് യൂണിയന്‍ മൈല്‍സ്.

പുതിയ കാറിനും പഴയ കാറിനും

പുതിയ കാറുകള്‍ വാങ്ങാന്‍ മാത്രമല്ല മൂന്നു വര്‍ഷം വരെ പഴക്കമുള്ള പഴയ കാറുകള്‍ വാങ്ങാനും വായ്പ ലഭിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കായും വായ്പ ലഭിക്കും.  വ്യക്തികള്‍ക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള വാഹനങ്ങള്‍ക്കാണ് ഈ വായ്പ. അതേ സമയം കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവരുടെ ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കായും വാഹനങ്ങള്‍ വാങ്ങാം. 18 വയസു മുതല്‍ 75 വയസു വരെയാണ് അപേക്ഷകര്‍ക്കുള്ള പ്രായ പരിധി. എന്‍ആര്‍ഐ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഈ വായ്പകള്‍ ലഭിക്കും.

ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വരേയും പഴയ കാറുകള്‍ക്ക് 20 ലക്ഷം രൂപ വരേയും

പുതിയ കാറുകള്‍ക്കുള്ള വായ്പ എത്ര തുക വരെ എന്ന നിബന്ധനകള്‍ ഇല്ലെങ്കിലും പഴയ കാറുകള്‍ക്കായി 20 ലക്ഷം രൂപ വരെയാവും പരമാവധി വായ്പ നല്‍കുക. ഇതേ സമയം ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി പത്തു ലക്ഷം രൂപ വരെയും വായ്പ തേടാനാവും.

തിരിച്ചടവിന് 84 മാസം വരെ

പുതിയ കാറുകള്‍ക്കായുള്ള വായ്പകളില്‍ 84 മാസം വരെ തിരിച്ചടവു കാലാവധി ലഭിക്കും എന്നതാണ് ഈ വായ്പകളുടെ മറ്റൊരു സവിശേഷത.  ഇരുചക്ര വാഹനങ്ങളാണെങ്കില്‍ 36 മാസവും പഴയ കാറുകളാണെങ്കില്‍ 60 മാസവും തിരിച്ചടവു കാലാവധി ലഭിക്കും. സ്വന്തം സ്രോതസില്‍ നിന്നുള്ള പണമാണെങ്കില്‍  പിഴയൊന്നും കൂടാതെ കാലാവധിക്കു മുന്നേതിരിച്ചടക്കുകയും ചെയ്യാം.

മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടോ? ഗാരണ്ടി വേണ്ട

സിബില്‍ സ്‌കോര്‍ 700 അല്ലെങ്കില്‍ അതിനു മുകളില്‍ ഉള്ള വ്യക്തികള്‍ക്ക് ഗാരണ്ടി ആവശ്യമില്ലെന്നതും ഈ വായ്പയുടെ ആകര്‍ഷണമാണ്. എന്‍ആര്‍ഐ അപേക്ഷകരാണെങ്കില്‍ ലോക്കല്‍ ഇന്ത്യന്‍ റസിഡന്റിന്റെ വായ്പാ തുകയ്ക്കു തുല്യമായ ഗാരണ്ടി വേണ്ടി വരും. കമ്പനികളുടെ കാര്യത്തില്‍ പ്രമോട്ടറുടെ അല്ലെങ്കില്‍ ഡയറക്ടറുടെ ഗാരണ്ടിയാണ് ആവശ്യമായി വരിക. പാര്‍ട്ട്ണര്‍ഷിപ് സ്ഥാപനമാണെങ്കില്‍ എല്ലാ പാര്‍ട്ട്ണര്‍മാരും ഗാരണ്ടി നല്‍കണം. T&C apply 

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Union Miles : Union Bank's Vehicle Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com