ADVERTISEMENT

ഉപഭോക്താക്കളുടെ വായ്പാ വിവരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ (CIR) സാമ്പത്തിക സ്ഥാപനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, ആ വിവരം 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളെ അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് വിവരങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കമ്പനികള്‍ക്കാണ് (CICs) ആര്‍ബിഐ ശ്രദ്ധേയമായ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സംരംക്ഷണവും സുതാര്യതയും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ആര്‍.ബി.ഐ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഇ മെയിലായോ എസ് എം എസ്സായോ വിവരം നല്‍കേണ്ടി വരും. അതും 24 മണിക്കൂറിനുള്ളില്‍ തന്നെ. ഏതെങ്കിലും സാമ്പത്തിക സ്ഥാപനങ്ങള്‍ ഒരാളുടെ ക്രെഡിറ്റ് വിവരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ശേഖരിക്കുകയാണെങ്കില്‍ അയാള്‍ക്ക് അതെ കുറിച്ച് അറിയിപ്പ് ലഭിക്കും. ഉപഭോക്താവിന്റെ ഇമെയില്‍ വിലാസമോ മൊബൈല്‍ നമ്പറോ ലഭ്യമാണെങ്കില്‍ മാത്രമേ ഈ നിര്‍ദ്ദേശം ബാധകമാകൂ. ആര്‍ബിഐയുടെ ഈ സുപ്രധാന നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

loan-6-

ഉപഭോക്താക്കള്‍ക്ക് എന്താണ് നേട്ടം?

∙ആര്‍ബിഐയുടെ ഈ നിര്‍ദ്ദേശം പ്രാബല്യത്തിലായതോടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി ശേഖരിക്കാനാവില്ല. മാത്രമല്ല, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അനധികൃതമായി കൈവശപ്പെടുത്താന്‍ കഴിയാത്തതു മൂലം ഉപഭോക്താക്കള്‍ വഞ്ചിതരാവാനുള്ള സാദ്ധ്യതയും കുറയും.

∙സമയബന്ധിതമായ അറിയിപ്പുകള്‍ ലഭിക്കുന്നതിലൂടെ, ഉപഭോക്താക്കള്‍ക്ക് എന്തെങ്കിലും അപാകതകളുണ്ടെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ തന്നെ അത് ഉന്നയിക്കാനും കഴിയും. ∙ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സി.ഐ.ആറുകള്‍ സമയബന്ധിതമായി പരിശോധിക്കാനും അവരുടെ വായ്പ സംബന്ധിച്ച വിവരങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനും കഴിയും.

വിവരം ലഭിക്കുന്നതെങ്ങനെ

loan-10-

ഏതെങ്കിലും സാമ്പത്തിക സ്ഥാപനം ഒരു ഉപഭോക്താവിന്റെ സി.ഐ.ആര്‍ തേടുകയാണെങ്കില്‍, ക്രെഡിറ്റ് വിവരങ്ങള്‍ തയ്യാറാക്കുന്ന കമ്പനികള്‍ (CICs)  24 മണിക്കൂറിനകം ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ നല്‍കും. ഇമെയിലിലോ എസ് എം എസ്സിലോ ഈ വിവരം ഉപഭോക്താവിനു മുന്നിലെത്തും. അതുകൊണ്ടു തന്നെ ഉപഭോക്തൃ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുന്നത് തടയാനും മനസ്സിലാക്കാനുമാവും. മാത്രമല്ല ഉപഭോക്താക്കളുടെ ഡേറ്റ സരംക്ഷിക്കാന്‍ ശക്തമായ സുരക്ഷാ നടപടികള്‍ പാലിക്കുകയും വേണം.

English Summary:

RBI on Credit Information Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com