ADVERTISEMENT

കയ്യില്‍ പണമില്ലെങ്കില്‍ നേരെ പോകുന്നത് ബാങ്കിലേക്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കോ ആയിരിക്കും. ഷോപ്പിങ്ങിനായി പോലും വ്യക്തിഗത വായ്പ എടുക്കുന്നവരുണ്ട്. ഷോപ്പിങ്ങിനൊക്കെ വായ്പ എടുക്കുമ്പോള്‍ പലരും അറിയുന്നില്ല വലിയ ബാധ്യതയിലാണ് തല വയ്ക്കുന്നതെന്ന്. കിട്ടാനെളുപ്പമുള്ളതു കൊണ്ടാണ് ഇത്തരം വായ്പകള്‍ പെട്ടെന്ന് എടുക്കുന്നത്. എന്നാല്‍, ഈ വ്യക്തിഗത വായ്പ നമുക്കൊരു വില്ലന്‍ കൂടിയാണ്. 

വ്യക്തിഗത വായ്പ എടുക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

∙ലോണ്‍ എടുക്കുന്നതിനു മുന്‍പ്,നിങ്ങള്‍ക്കു ഇഎംഐ മുടങ്ങാതെ തിരിച്ചടക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.

∙ഇഎംഐ കണക്കാക്കുന്നത് വായ്പ എടുത്ത വ്യക്തിയുടെ പ്രതിമാസ വരുമാനം നേരത്തെ കണക്കാക്കി പലിശ, കാലാവധി,എന്നിവയുടെ അടിസ്ഥാനത്തിലാണ്.

∙ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും, മറ്റ് ഫീസ്,നിരക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം.ക്രെഡിറ്റ് പ്രൊഫൈല്‍,വായ്പാ തുക, കാലാവധി,നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനി എന്നിവ അനുസരിച്ച് പലിശനിരക്ക് വ്യത്യാസപ്പെടാം.

∙കൂടിയ പലിശയാണ് വ്യക്തിഗത വായ്പക്കായി ഈടാക്കുന്നത്. അതായാത്, ചിലവഴിച്ചതിനെക്കാള്‍ ഇരട്ടി തിരിച്ചടവ് വരും.

∙അവസാനം വലിയ കടബാധ്യതയിലേക്ക് എത്തും. മറ്റ് മാസച്ചെലവുകള്‍ കൂടി വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അസ്ഥയിലാകും.

∙വ്യക്തിഗത വായ്പ ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കും. ഒരു വ്യക്തിഗത വായ്പ എടുക്കുന്നത് ക്രെഡിറ്റ് വിനിയോഗം വര്‍ദ്ധിപ്പിക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഒരു അടവ് തെറ്റുന്നത് പോലും ക്രെഡിറ്റ് സ്‌കോര്‍ കുറച്ചേക്കാം. പിന്നീട് ഭവന വായ്പ അടക്കം എടുക്കാന്‍ പദ്ധതി ഉണ്ടെങ്കില്‍ ഒന്ന് ചിന്തിക്കേണ്ടതാണ്.

∙നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് പലിശ നിരക്ക് 8 മുതല്‍ 16 ശതമാനം വരെയാകാം

∙ ഓരോ മാസവും അവശ്യ ചെലവുകള്‍ നികത്തുന്നത് വെല്ലുവിളിയായി മാറാം. ശരിയായ ബജറ്റ് ഇല്ലെങ്കില്‍ കാര്യങ്ങൾ താളം തെറ്റും

∙ ഒരു ഹോസ്പിറ്റല്‍ കേസ് വന്നാല്‍ തന്നെ വായ്പ എടുത്ത വ്യക്തിക്ക് പണം കൈകാര്യം ചെയ്യാന്‍ പറ്റാതെ വരാം. ഇതോടെ വ്യക്തിഗത വായ്പ തിരിച്ചടവ് മുടങ്ങും.ബാധ്യതയാകും.

∙ ലോണ്‍ അടച്ചു തീര്‍ക്കേണ്ട കാലാവധിക്ക് മുന്‍പ് അടച്ചു തീര്‍ക്കുന്നപക്ഷം ബാങ്ക് സാധാരണയായി മുൻകൂർ തിരിച്ചടവ് ഫീസ് ഈടാക്കാറുണ്ട്

*വായ്പയെടുത്തയാള്‍ക്ക് ആകസ്മികമായി എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങള്‍ കഷ്ടപ്പെടാതിരിക്കാന്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നേടുന്നത് ഉചിതമാണ്

English Summary:

Keep These Things in Mind Before Taking Personal Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com