ADVERTISEMENT

യുപിഎയുടെ 10 വർഷത്തെ ഭരണകാലത്ത് ഉദാരമായി കൊടുത്ത വായ്പകൾ മിക്ക ഇന്ത്യൻ ബാങ്കുകളെയും പ്രതികൂലമായി ബാധിക്കുകയും നഷ്ടമുണ്ടാക്കുന്ന അവസ്ഥയിലേക്ക് നയിച്ചുവെന്നും  ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2004-നും 2014-നും ഇടയിലുള്ള 10 വർഷത്തെ യുപിഎ ഭരണകാലത്ത് വായ്പ ലഭിക്കാൻ അർഹതയില്ലാത്ത ആളുകൾക്ക് വായ്പ അനുവദിക്കാൻ തുടങ്ങിയതാണ് ബാങ്കുകൾക്ക് ബാധ്യതകൾ കൂട്ടിയത്. അതിനു ശേഷം വന്ന സർക്കാരിന്റെ ബാധ്യതയായി ഈ വായ്പകൾ മാറി.  ബാങ്കിങ് പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യൻ ബാങ്കുകളെ മെച്ചപ്പെടുത്താനുള്ള നയങ്ങൾ  ഈ സർക്കാർ  2014 ൽ നടപ്പിലാക്കി  തുടങ്ങി എന്ന് എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിൽ കേന്ദ്ര ധനമന്ത്രി പറഞ്ഞു. "പ്രശ്നം എവിടെയാണെന്ന് മനസിലാക്കാൻ ഞങ്ങൾ ഒരുപാട് സമയം ചിലവഴിക്കുകയും ആർബിഐയുമായി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു," ധനമന്ത്രി പറഞ്ഞു.“ഇന്ന്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്, കഴിഞ്ഞ പാദത്തിൽ 7.6% ജിഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തി,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.

ഈ സർക്കാരിന്റെ ബാങ്കിങ് പരിഷ്കരണങ്ങളുടെ ഭാഗമായി 2023 മാർച്ച് 31 വരെ 13,978 ലോൺ അക്കൗണ്ടുകൾക്കെതിരെയാണ് റിക്കവറിക്കായി ഫയൽ ചെയ്ത നിയമപരമായ കേസുകൾ നടത്തുന്നത്  എന്ന് സീതാരാമൻ പറഞ്ഞു.  11,483 കേസുകളിൽ സർഫാസി നിയമപ്രകാരമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 5,674 കേസുകളിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്,” സീതാരാമന്റെ എക്‌സ്  പോസ്റ്റ് പറയുന്നു. 2023 മാർച്ച് 31 ലെ കണക്കനുസരിച്ച് മൊത്തം 33,801 കോടി രൂപ വീണ്ടെടുത്തതായി അവർ എടുത്തുപറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ കഴിഞ്ഞ രണ്ടുവർഷങ്ങളിലാണ് മെച്ചപ്പെട്ടതെന്ന്  ഈ രംഗത്തെ വിദഗ്ധരും അംഗീകരിക്കുന്ന കാര്യമാണ്. ഓഹരി വിലകളിലും ആ കുതിപ്പ് വ്യക്തമായി കാണാം.

English Summary:

UPA Government and Indian Banking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com