മികച്ച ബാലന്‍സ് ഉള്ളവര്‍ക്ക് അധിക സൗകര്യങ്ങളുമായി യൂണിയന്‍ ബാങ്കിന്റെ പ്രീമിയം എസ്ബി അക്കൗണ്ട്

Mail This Article
അക്കൗണ്ടുകളില്‍ മികച്ച ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്‌പെഷല്‍ എസ്ബി സ്‌കീംസ് വേരിയന്റ് -1 (എസ്ബി പ്രീമിയം) അധിക സൗകര്യങ്ങള്‍ ലഭ്യമാക്കും. സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാവുന്ന എല്ലാവര്‍ക്കും ഈ അക്കൗണ്ടുകളും ആരംഭിക്കാന്‍ സാധിക്കും. 15,000 രൂപയാണ് ഈ അക്കൗണ്ടുകളില്‍ നില നിര്‍ത്തേണ്ട ശരാശരി ത്രൈമാസ ബാലന്‍സ്.
പ്രതിദിനം 75,000 രൂപ വരെ എടിഎമ്മുകളില്‍ നിന്നു പിന്‍വലിക്കാന്‍ സാധിക്കുന്ന പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍ ഈ അക്കൗണ്ടുകളില്‍ ലഭ്യമാക്കും. ഇവ വിതരണം ചെയ്യുമ്പോള്‍ ചാര്‍ജുകള്‍ ഒന്നും ഈടാക്കില്ല എന്നു മാത്രമല്ല, വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജുകളും ഉണ്ടാകില്ല. പിഒഎസ് വഴി പ്രതിദിനം ഒന്നര ലക്ഷം രൂപ വരെ എന്ന ഉയര്‍ന്ന പരിധിയും ആസ്വദിക്കാം.
അഞ്ചു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷൂറന്‍സിനു പുറമെ രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷൂറന്‍സ് പരിരക്ഷ ബാങ്കും റൂപെ പ്ലാറ്റിനം കാര്‍ഡുകളില്‍ രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷൂറന്‍സ് എന്‍പിസിഐയും ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സും ഇവയിലുണ്ടാകും.
യൂണിയന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നു പരിധിയില്ലാതെയും മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം പത്തു തവണ വരേയും സൗജന്യമായി പണം പിന്‍വലിക്കാം.
ലോക്കർ സൗകര്യം
ലോക്കറുകളുടെ വാടകയില്‍ ആദ്യ വര്‍ഷം 25 ശതമാനം ഇളവ്, ഡിമാന്റ് ഡ്രാഫ്റ്റ് കമ്മീഷനില്‍ 50 ശതമാനം ഇളവ്, പ്രതിമാസം രണ്ട് സൗജന്യ ആര്‍ടിജിഎസ് ഇടപാടുകള്‍, സൗജന്യ നെഫ്റ്റ് തുടങ്ങിയവയാണ് മറ്റു നേട്ടങ്ങള്‍. ഓരോ വര്‍ഷവും 60 പേഴ്‌സണലൈസ്ഡ് ചെക്ക് ലീഫുകളും സൗജന്യമായി ലഭിക്കും. ത്രൈമാസ ശരാശരി ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ 150 രൂപയും ജിഎസ്ടിയും ഈടാക്കും. ചാര്‍ജുകള്‍ ഒന്നുമില്ലാതെ അക്കൗണ്ടു ക്ലോസു ചെയ്യുകയുമാവാം.
∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.