ADVERTISEMENT

വിളവെടുപ്പിനു ശേഷമുള്ള കാലത്തെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ കര്‍ഷകരെ സഹായിക്കാനായി  യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കിസാന്‍ തല്‍ക്കാല്‍ വായ്പകള്‍ അവതരിപ്പിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ രണ്ടു വര്‍ഷത്തെ തൃപ്തികരമായ ഇടപാടുകള്‍ ഉള്ളവര്‍ക്കാണ് ഇതിനര്‍ഹത.  ബാങ്ക് വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ബാങ്കിങ് വഴിയോ വ്യോം ആപ് വഴിയോ സ്വന്തമായോ സഹായത്തോടു കൂടിയോ കര്‍ഷകര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും എന്നതാണ് ഏറെ ഗുണകരം. മിനിറ്റുകള്‍ക്കകം സമ്പൂര്‍ണ ഡിജിറ്റല്‍ അനുമതി, ഡിജിറ്റലായുള്ള അനുമതി പത്രം, കര്‍ഷകര്‍ക്ക് ഡിജിറ്റലായി രേഖകളും പ്രക്രിയകളും മുന്നോട്ടു കൊണ്ടു പോകാനുള്ള അവസരം, ഓണ്‍ലൈനായുള്ള കെവൈസി പരിശോധന തുടങ്ങി നേട്ടങ്ങള്‍ ഏറെയാണ് ഇതിലുള്ളത്. 

ആര്‍ക്കെല്ലാം അര്‍ഹത?

വ്യക്തിഗതമായും നാല് കര്‍ഷകര്‍ക്ക് വരെ സംയുക്തമായും അപേക്ഷിക്കാനാവും. നിലവില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ യുജിസി അക്കൗണ്ട് (25 ലക്ഷം രൂപ വരെ) ഉള്ളവരായിരിക്കണം. കുറഞ്ഞതു രണ്ടു വര്‍ഷത്തെയെങ്കിലും തൃപ്തികരമായ ഇടപാടുകളുള്ളവരും ആയിരിക്കണം. 

താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഈ വായ്പ പ്രയോജനപ്പെടുത്താം

കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയുമായോ കുടുംബ കാര്യങ്ങള്‍ക്കോ വേണ്ടിയുള്ള അടിയന്തര ആവശ്യങ്ങള്‍ നിറവേറാന്‍ ഇതുപയോഗിക്കാം.  വിളവെടുപ്പിനു ശേഷമുളള ഒരു സൗകര്യമായാണ് ഈ വായ്പ അനുവദിക്കുക. 

എത്ര രൂപ വരെ വായ്പ ലഭിക്കും?

അയ്യായിരം രൂപ മുതല്‍ 50,000 രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പ നല്‍കുക. കാര്‍ഷിക ടേം വായ്പയുടെ രൂപത്തിലാവും ഇതു നല്‍കുന്നത്.  നിലവിലെ യുജിസി പരിധിയുടെ 50 ശതമാനം അല്ലെങ്കില്‍ മുന്‍ വര്‍ഷത്തെ വാര്‍ഷിക വരുമാനത്തിന്റെ 25 ശതമാനം, ഇതില്‍ ഏതാണോ കുറവ്, അതായിരിക്കും പരമാവധി വായ്പ.  വായ്പ എടുക്കുന്നവരുടേയും സഹ വായ്പക്കാരുടേയും ആകെ വരുമാനമായിരിക്കും ഇതിനായി കണക്കിലെടുക്കുക.  

പ്രോസസിങ് ചാര്‍ജുകളില്ല

ഈ വായ്പ അനുവദിക്കുമ്പോള്‍ പ്രോസസിങ് ചാര്‍ജുകള്‍ ഈടാക്കില്ല. 25,000 രൂപ വരെയുള്ള വായ്പകള്‍ക്ക് 200 രൂപയും ജിഎസ്ടിയും കണ്‍വീനിയന്‍സ് ഫീസിനായി ഈടാക്കും. ഇതിനു മുകളിലുള്ളവയ്ക്ക് 500 രൂപയും ജിഎസ്ടിയും ആയിരിക്കും കണ്‍വീനിയന്‍സ് ഫീസ്.

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Kisan Tatkal Loan by Union Bank of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com