ADVERTISEMENT

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്, ബാങ്കിങ് ഭീമൻമാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ റേറ്റിങുകൾ  താഴ്ത്തി. നാളുകളായി അതിശക്തമായ രീതിയിൽ വളർച്ചയും, ലാഭവും ഉണ്ടായിക്കൊണ്ടിരുന്ന ബാങ്കുകളായ എസ് ബി ഐയും, ഐ സി ഐ സി ഐ യും ഇനിയും വളരാനില്ലെന്ന എന്ന നിലപാടാണ് റേറ്റിങുകൾ താഴ്ത്താൻ കാരണം. കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ വലിയ കമ്പനികൾ പിടിച്ചാൽ കിട്ടാത്ത രീതിയിൽ വളരുകയായിരുന്നു.

 ബാങ്കുകളിലേക്ക് വരുന്ന പണം അടുത്തകാലത്തായി  കുറഞ്ഞിട്ടുണ്ട്. അതുകൂടാതെ കിട്ടാക്കടം തിരിച്ചു പിടിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങളുണ്ട്. ഇതെല്ലം ഈ ബാങ്കുകൾക്ക് വെല്ലുവിളികളായി  ഗോൾഡ്മാൻ സാക്‌സ് എടുത്തുകാണിക്കുന്നു. വായ്പ വളർച്ച മന്ദഗതിയിലാകുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ അടുത്ത കാലത്തു ഓഹരി വില കുത്തനെ ഇടിഞ്ഞ എച് ഡി എഫ് സി ബാങ്ക് ഓഹരിക്ക് ഗോൾഡ്മാൻ സാക്സ് 'ബൈ' റേറ്റിങ് നൽകിയിട്ടുണ്ട്. 

English Summary:

SBI, ICICI Bank, YES Bank's Rating Lowered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com