ADVERTISEMENT

ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ വിൽപ്പന. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തിൽ കൂടരുതെന്നാണ് സെബി നിബന്ധന. അതായത് കുറഞ്ഞത് 25 ശതമാനം ഓഹരികളെങ്കിലും പൊതു വിഭാഗത്തിന്‍റെ കൈവശം ആയിരിക്കണം. 

നിലവിൽ ഈ ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം ഇപ്രകാരം ആണ് 
ഇന്ത്യൻ ഓവർസീസ് ബാങ്ക്–96.38%
​യൂകോ ബാങ്ക്–95.39%
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ–93.08%
ബാങ്ക് ഓഫ് മഹാരാഷ്ട്ര–86.46%
പഞ്ചാബ്& സിന്ധ് ബാങ്ക്–98.25%

ഇവ കൂടാതെ ഇന്ത്യൻ ബാങ്കിലും (79.86 %) കേന്ദ്രത്തിന്‍ ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് മുകളിലാണ്.  സെബി നിബന്ധന പാലിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് 2024 ഓഗസ്റ്റുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച്  ഫോളോ ഓൺ പബ്ലിക് ഓഫർ, തിരഞ്ഞെടുത്ത സ്ഥാപനങ്ങൾക്ക് ഓഹരി കൈമാറൽ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ ഓഹരി വിഹിതം കുറയ്ക്കുമെന്നാണ് കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്. 12 പൊതുമേഖലാ ബാങ്കുകളിൽ എസ്ബിഐ അടക്കം ആറെണ്ണം നിലവില്‍ സെബി ചട്ടം പാലിച്ചിട്ടുണ്ട്. 

English Summary:

Five PSU Banks To Reduce Govt Shareholding To Meet Sebi's Norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com