ADVERTISEMENT

ഓൺലൈൻ തട്ടിപ്പിനെതിരെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.വാട്സാപ്പ്, ഇമെയിൽ, തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ലിങ്കുകൾക്കും ആപ്ലിക്കേഷനുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ  അക്കൗണ്ട് ഉടമകളോട് അഭ്യർത്ഥിച്ചു.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് അപകടകരമായ  സോഫ്റ്റ്‌വെയറോ ആപ്ലിക്കേഷനുകളോ ഇൻസ്റ്റാള്‍  ചെയ്യുന്നതിന് കാരണമാകുമെന്നും ഇത് ഹാക്കിങിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്നും ഐസിഐസിഐ ബാങ്ക് മുന്നറിയിപ്പ് നൽകി."വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന്  ഒരു ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക. ഐസിഐസിഐ ബാങ്ക് ഒരിക്കലും ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക മൊബൈൽ നമ്പറിലേക്ക് വിളിക്കാനോ ഏതെങ്കിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെട്ട്  SMS അല്ലെങ്കിൽ WhatsApp സന്ദേശങ്ങൾ അയയ്‌ക്കില്ല,” ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞു.ഓരോ ദിവസവും തട്ടിപ്പുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാട്സാപ്പ് ഉപയോഗിക്കുന്നവർ കൂടുന്നതിനാൽ തട്ടിപ്പുകാർക്ക് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് നേരിട്ട് കള്ള ലിങ്കുകളോ, ആപ്പുകളോ വളരെപ്പെട്ടന്നു അയച്ച് തട്ടിപ്പുകൾ നടത്താൻ ആകുന്നുണ്ട്. അതുകൊണ്ടാണ് ബാങ്കുകൾ വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുന്നത്.

English Summary:

ICICI Bnk Cautious Against Online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com