ADVERTISEMENT

റിസ്കും വലിയ മൂലധനവും വേണ്ടാത്ത ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്കും സംരംഭകർക്കും മാതൃകയാണ് പ്രിൻസി സിനി എന്ന വീട്ടമ്മയുടെ ഈ വിജയസംരംഭം.

എന്താണു ബിസിനസ്?

പെർഫ്യൂമുകൾ ഹോൾസെയിലായി വാങ്ങി ചെറിയ കുപ്പികളിൽ റീപായ്ക്ക് ചെയ്തു വിൽക്കുന്നു. അടുത്ത കാലത്ത് പത്മം എന്ന പേരിൽ സോപ്പ്, ഡിഷ് വാഷ്, ഹാൻഡ് വാഷ്,ഫാബ്രിക് കണ്ടീഷണർ എന്നിവ വിപണിയിൽ അവതരിപ്പിച്ച് പുതിയൊരു ചുവടു വെപ്പു കൂടി നടത്തിയിരിക്കുകയാണ്തൃശൂർ ജില്ലയിലെ അയ്യന്തോളിനടുത്ത് പുതൂർക്കരയിലാണു പ്രിൻസി സിനിയുടെ വീട്.  വീട്ടിൽത്തന്നെ തുടങ്ങിയ സംരംഭം വിജയകരമായ അഞ്ചു വര്‍ഷം പിന്നിടുന്നു.

എന്തുകൊണ്ട് ഈ ബിസിനസ്?

∙ ഒരു സൈഡ് ബിസിനസും വരുമാനവും വേണമെന്ന ആഗ്രഹം.

∙ മുഴുവൻ സമയവും മാറ്റിവയ്ക്കാൻ കുടുംബ പശ്ചാത്തലം അനുവദിക്കുന്നില്ല.

∙ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാവുന്ന സംരംഭം.

∙ സാങ്കേതിക പ്രശ്നങ്ങളും വിപണന പ്രശ്നങ്ങളും കുറഞ്ഞ ബിസിനസ്.

∙ എംബിഎ കഴിഞ്ഞതിനാൽ ബിസിനസ്  ഒരു സ്വപ്നമായിരുന്നു.

∙ ജോലിക്കാർ ഇല്ലാതെ ചെയ്യാവുന്നതും മെച്ചപ്പെട്ട ലാഭവിഹിതം തരുന്നതുമായ ബിസിനസ്.

ഇതെല്ലാം പരിഗണിച്ചാണ് ഈ സംരംഭത്തിലേക്ക് കടന്നുവന്നത്. അതിനു മുൻപ് അധ്യാപികയായിരുന്നു.

നല്ലൊരു വീട്ടുസംരംഭം

പ്രത്യേക മെഷിനറികൾ ഇല്ല. റീപാക്കിങ് മാത്രമാണ് ചെയ്യുന്നത്. ബോട്ടിലുകളും പെർഫ്യൂമുകളും കോഴിക്കോട്ടുനിന്നു സ്വകാര്യ ഏജൻസിയാണു തരുന്നത്. അതു കിട്ടുന്നതിനു യാതൊരു തടസ്സവും ഇല്ല. ഓർഡർ നൽകിയാൽ സ്ഥലത്ത് എത്തിച്ചു തരും. കേരളത്തിൽ മുഴുവനും വിതരണശൃംഖല ഉണ്ടാക്കി ബിസിനസ് വിപുലപ്പെടുത്തുവാൻ പ്രിൻസിക്കു പദ്ധതിയുണ്ട്. അതിനു േവണ്ട വിപുലമായ ബോട്ടിലിങ് സൗകര്യങ്ങൾ കൂടി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ വീട്ടമ്മ.

‘‘അതിനു തുടക്കമിടാൻ കഴിഞ്ഞാൽ പത്തു സ്ത്രീകൾക്കെങ്കിലും തൊഴിൽ നൽകാൻ കഴിയും. അതൊരു നേട്ടമാണ്.’’ പ്രിൻസി പറയുന്നു. റിസ്ക് ഇല്ലാതെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് അനുകരിക്കാവുന്ന മികച്ചൊരു മാതൃകയാണിത്.

വിൽപന പ്രദർശനമേളകൾ വഴി

പ്രദർശനമേളകൾ വഴിയാണു മുഖ്യമായും വിൽപന. സർക്കാർ, കുടുംബശ്രീ, സ്വകാര്യ ഏജൻസികൾ നടത്തുന്ന എക്സിബിഷനുകളിലൊക്കെ പങ്കെടുക്കും. ‌മിക്കവാറും മാസങ്ങളിൽ ഒന്നും രണ്ടും ഉണ്ടാകും. ഇവിടെയെല്ലാം നല്ല വിൽപനയാണ് ലഭിക്കുന്നത്. വീട്ടിൽ നേരിട്ടു വരുന്നവർക്കും ഉൽപന്നങ്ങൾ നൽകും. ഇങ്ങനെ വാങ്ങി കൊണ്ടുപോയി വിൽക്കുന്നവരും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com