ADVERTISEMENT

വിദേശത്തുനിന്നു തിരികെ എത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിനു മാർഗനിർദേശം നൽകുന്നതിനും പുതിയ സംരംഭങ്ങൾ സർക്കാർ നടപടികൾ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങ് നൽകുന്നതിനും തിരികെ എത്തിയ പ്രവാസികളുടെ ജീവിതമാർഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുന്നതിനുമായി നോർക്ക റൂട്സ് വിഭാവനം ചെയ്തിട്ടുണ്ട്. സ്വയംതൊഴിൽ പദ്ധതിയാണ് ‘നോർക്ക് ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ്.’

ചുരുങ്ങിയതു രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം സ്ഥിരമായി നാട്ടിൽ തിരികെ എത്തിയ പ്രവാസികൾക്കും അത്തരം പ്രവാസികൾ ചേർന്നു രൂപീകരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവയ്ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

‌പ്രധാനമായും വായ്പകൾ നൽകുന്നത് ചെറുകിട വ്യവസായ സർവീസ് മേഖല, വാണിജ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരംക്ഷണം, നിർമാണ മേഖല തുടങ്ങിയവയ്ക്കാണ്.

വായ്പ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണു ലഭിക്കുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായിട്ടാണ് വായ്പ അനുവദിക്കുന്നത്. പദ്ധതി ചെലവ് (Project Cost) 30 ലക്ഷം രൂപ വരെ വരുന്ന സംരംഭങ്ങൾക്കാണു പരിഗണന ലഭിക്കുന്നത്. നോർക്കറൂട്സുമായി ധാരണാപത്രം ഒപ്പു വച്ചിട്ടുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ വായ്പാ അപേക്ഷ അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. പ്രോജക്റ്റിന്റെ സാധ്യത വിലയിരുത്തി ധനകാര്യ സ്ഥാപനങ്ങളാണ് വായ്പാ തുക നിശ്ചയിക്കുന്നത്.

പദ്ധതിച്ചെലവിന്റെ 15 ശതമാനം മൂലധന സബ്സിഡിയായിട്ടും, കൃത്യമായി വായപ തിരിച്ചടയ്ക്കുന്നതിനു പ്രോത്സാഹനമായി നാലു വർഷത്തേക്ക് മൂന്നു ശതമാനം പലിശ സബ്സിഡിയായും നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.net 

ലേഖകൻ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മുൻ ജനറൽ മാനേജരാണ്

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com