ADVERTISEMENT

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി യെസ് ബാങ്ക് 'യെസ് സ്‌കെയില്‍ ബിസ്‌കണക്ട്' അവതരിപ്പിച്ചു. അംഗങ്ങളുമായി ബന്ധപ്പെടുന്നതിനും അവരെ മാനേജ് ചെയ്യുന്നതിനും അറിവു പങ്കുവയ്ക്കുന്നതിനും അംഗങ്ങള്‍ തമ്മില്‍ ഇടപാടു നടത്താവുന്ന പ്രത്യേക ഇ-മാര്‍ക്കറ്റ്പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കുന്ന സൊലൂഷനാണ് ബിസ്‌കണക്ട്. ബാങ്കിംഗ്ഇടപാടുകളുമായി ബന്ധിപ്പിക്കാനും സാധിക്കും.വ്യവസായ മേഖലയിലുണ്ടാകുന്ന റിപ്പോര്‍ട്ടുകള്‍, ലേഖനങ്ങള്‍, വിദഗ്ധ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ് ഫോമില്‍ പങ്കുവയ്ക്കാം.അവരുടെ  ഉത്പന്നങ്ങളും സേവനങ്ങളും ഈ ആപ്പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സാധിക്കും. ഇത്അംഗങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കും. വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍,ഹെല്‍ത്ത്‌ ക്ലബ്‌, ജിംഖാന തുടങ്ങിയ മേഖലകള്‍ക്കു യോജിച്ചതാണ് ഈ സൊലൂഷന്‍സ്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com