ADVERTISEMENT

ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുന്ന വിഷയങ്ങള്‍, തികച്ചും ലളിതമായി അവതരിപ്പിക്കുന്ന വീഡിയോകളിലൂടെ ഞങ്ങൾ ഇന്ന് മാസം ഒരു ലക്ഷം രൂപയോളം വരുമാനം നേടുന്നു. പറയുന്നത് വ്ളോഗർമാരായ  ആദിലും നിസാറും. 2017 ഡിസംബറില്‍ വെറുതെയൊരു പരീക്ഷണമായി ഇവർ തുടക്കമിട്ട ചാനലാണ് മാസ്റ്റർ പീസ്. ഇന്ന് 7.07 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇതിനകം  ഇവര്‍  267 വീഡിയോകൾ നിർമിച്ചിട്ടുണ്ട്. 

ഉപകാരപ്പെടുന്ന ഉള്ളടക്കം

'പൊതുജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ഉപകാരപ്പെടുന്ന ഉള്ളടക്കം ആണ് തിരഞ്ഞെടുത്തത്.  അതില്‍ തന്നെ കഴിയുന്നത്ര വൈവിധ്യം കൊണ്ടു വരാനും ഞങ്ങള്‍ പരിശ്രമിച്ചു. തുടക്കത്തിൽ വീഡിയോകള്‍ക്ക് കാഴ്ചക്കാരുണ്ടായിരുന്നില്ല. എങ്കിലും  തുടര്‍ച്ചയായി അപ് ലോഡ് ചെയ്തുകൊണ്ടിരുന്നു. പതിയെ പതിയെ ചാനല്‍ വിജയിക്കുകയായിരുന്നു.' ആദില്‍ പറയുന്നു.

നിലവില്‍ ടെക്‌നിക്കല്‍,ഫുഡ്‌റെസിപ്പീസ്,ഇന്റര്‍വ്യൂ വീഡിയോസ് എന്നിവയാണ് ചെയ്യുന്നത്. ഇതിനൊപ്പം വ്യത്യസ്തവും ലളിതവുമായ രീതിയില്‍ ട്രാവല്‍ വ്‌ളോഗിങും ആരംഭിക്കാന്‍ പരിപാടിയുണ്ട്. 'വീഡിയോയുടെ റീച്ചിന് അനുസരിച്ച് യൂട്യൂബില്‍ നിന്ന് ഗൂഗിള്‍ ആഡ്‌സെന്‍സ് വഴി വരുമാനം ലഭിക്കുന്നുണ്ട്. ഇതുകൂടാതെ മറ്റു പ്രമോഷന്‍ വീഡിയോകള്‍ മുഖേനയും വരുമാനം ലഭിക്കുന്നുണ്ട്' നിസാര്‍ പറഞ്ഞു.

അനുകരണം വേണ്ട

ഒരു വ്‌ളോഗര്‍ ആവാന്‍ ഉദ്ദേശിക്കുന്നവര്‍ ആദ്യം തന്നെ വീഡിയോ ചെയ്യാന്‍ വിഷയം തിരഞ്ഞെടുക്കണം. ഏറ്റവും കൂടുതല്‍താല്‍പര്യം ഉള്ളതും അവരവര്‍ക്ക് പരിജ്ഞാനം ഉള്ളതുമായ വിഷയം ആകണം അത്.  ആദില്‍ പറയുന്നു.   മറ്റൊരാളുടെ വ്‌ളോഗ്  കണ്ട് വീഡിയോ ചെയ്താൽ  തിരിച്ചടിയുണ്ടാകും. താമസിയാതെ ഈ രംഗത്ത് നിന്ന് വിട്ടുപേരേണ്ടിയും വന്നേക്കാം.

'സ്വന്തമായി ഷൂട്ട്‌ചെയ്ത വീഡിയോ മാത്രമേ  ഉപയോഗിക്കാവൂ. പകര്‍പ്പ് അവകാശം ഉള്ള വിഷ്വലോ സംഗീതമോ അനുവാദമില്ലാതെ ഉപയോഗിക്കരുത്. ഷൂട്ട് ചെയ്യുമ്പോള്‍ നല്ല വ്യക്തതയോടെ ചെയ്യുക. യൂട്യൂബിലെ  സ്വന്തം അക്കൗണ്ടില്‍ നിന്നും സ്വന്തം വീഡിയോ കാണാതിരിക്കുക. പെട്ടെന്ന് സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടാന്‍ വേണ്ടി യൂട്യൂബ് അനുശാസിക്കുന്ന രീതികളില്‍ നിന്ന് മാറി മറ്റു  രീതികള്‍  ഉപയോഗിക്കുന്നത്ഒഴിവാക്കുക.' ആദില്‍ പറഞ്ഞു.

തുടക്കത്തില്‍ സ്വന്തം മൊബൈല്‍ ഉപയോഗിച്ച്   കഴിവനുസരിച്ച്‌   വീഡിയോ ഉണ്ടാക്കുക. അത് അപ് ലോഡ്‌ചെയ്യുക.അതിലൂടെ  നമുക്ക് സാധ്യതകള്‍ എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കാം. അതിനുശേഷം മാത്രം  പുതിയ ക്യാമറ, ലാപ്‌ടോപ്പ്, ഷൂട്ടിങ് സാമഗ്രികള്‍, ലൈറ്റ്തുടങ്ങിയവ വാങ്ങാന്‍ പണം മുടക്കുക.   അനുഭവത്തില്‍ നിന്ന് ആദിലും നിസാറും തുടക്കക്കാരെ ഉപദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com