ADVERTISEMENT
രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി തുടര്‍ച്ചയായി നാലാം മാസവും കുറഞ്ഞു. സ്വര്‍ണ്ണ വില റെക്കോഡ് ഉയരത്തിന് അടുത്തെത്തിയതും ഉത്സവ കാലത്ത് വില്‍പ്പന കുറഞ്ഞതും ഒക്ടോബറിലെ  സ്വര്‍ണ്ണ ഇറക്കുമതിയില്‍ ഇടിവ് പ്രകടമാകാന്‍ കാരണമായി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ സ്വര്‍ണ്ണം ഇറക്കുമതിയില്‍ 33 ശതമാനം ഇടിവാണ് ഉണ്ടായത്. ഒക്ടോബറില്‍ 38 ടണ്‍ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 57 ടണ്‍ ഇറക്കുമതി ചെയ്തിരുന്നു.
മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ്ണ ഇറക്കുമതിയില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ 184 കോടി ഡോളറിന്റെ സ്വര്‍ണ്ണം രാജ്യത്ത് ഇറക്കുമതി ചെയ്തു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇറക്കുമതി ചെയ്തത് 176 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ്.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com