ADVERTISEMENT
രാജ്യത്തു നിന്നുള്ള സ്വര്‍ണ്ണാഭരണ കയറ്റുമതി കുറഞ്ഞു. ജനുവരിയില്‍ 6,337.12 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് രാജ്യത്തു നിന്ന് കയറ്റി അയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.21 ശതമാനം കുറവ് കയറ്റുമതിയില്‍ പ്രകടമായി.  മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6,480.26 കോടി രൂപയുടേതായിരുന്നു കയറ്റുമതി.
അതേസമയം ഈ സാമ്പത്തിക വര്‍ഷം ആദ്യ പത്ത് മാസത്തെ മൊത്തം സ്വര്‍ണ്ണാഭരണ കയറ്റുമതിയില്‍ വര്‍ധന പ്രകടമായി. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ രാജ്യത്തെ മൊത്തം സ്വര്‍ണ്ണാഭരണ കയറ്റുമതി 5.33 ശതമാനം ഉയര്‍ന്ന് 71,981.43 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലിത് 68,340.74 കോടി രൂപയായിരുന്നു.
ജനുവരിയില്‍ രത്‌ന, ആഭരണ വിഭാഗത്തിലെ മൊത്തം കയറ്റുമതിയിലും  കുറവുണ്ടായി. ജനുവരിയില്‍  21,146.59 കോടി രൂപയുടെ കയറ്റുമതിയാണ് ഈ രംഗത്തുണ്ടായത്.   മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.45 ശതമാനം കുറവാണിതെന്ന്  ജെം, ജ്വല്ലറി എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) പറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 23,099.57 കോടി രൂപയുടെ ആഭരണങ്ങള്‍ കയറ്റി അയച്ചിരുന്നു. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവിലെ രത്‌ന, ആഭരണ കയറ്റുമതിയില്‍ 4.78 ശതമാനം കുറവ് പ്രകടമായി. 2,16,076.06 കോടി രൂപയുടേതാണ് ഇക്കാലയളവിലെ  കയറ്റുമതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com