ADVERTISEMENT
അതിവേഗം വ്യാപിക്കുന്ന കോവിഡ് 19 വൈറസിനെ ചെറുത്തു തോല്‍പിക്കാന്‍ രാജ്യം 21 ദിവസത്തോളം പൂട്ടിയിട്ടതോടെ വളര്‍ച്ചയില്‍ വലിയ ഇടിവുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സി. 21 ദിവസം രാജ്യത്തെ വ്യവസായ ശാലകളുടെ 80 ശതമാനവും അടച്ചു പൂട്ടിയതോടെ ഉത്പാദന ഇനത്തില്‍ രാജ്യത്തിന് ദിവസം നഷ്ടമാകുന്നത് 35,000-40,000 കോടി രൂപ. അടച്ചിടൽ കാലത്ത് ശരാശരി നഷ്ടമാകുന്നത് 6.3-7.2 ലക്ഷം കോടി രൂപ. 2020 സാമ്പത്തിക വര്‍ഷത്തെ റിയല്‍ ജിഡിപിയെ അധിഷ്ഠിതമാക്കിയുള്ള നഷ്ടത്തിന്റെ കണക്കാണിത്. 140-150 ലക്ഷം കോടിയാണിത്.
വര്‍ഷത്തില്‍ ശരാശരി 300 പ്രവര്‍ത്തന ദിനങ്ങള്‍ കണക്കാക്കുമ്പോള്‍ ദിവസത്തെ ഉത്പാദനം അരലക്ഷം കോടിക്കടുത്ത് വരും. ഈ 50,000 കോടി രൂപയുടെ ഉത്പാദന നഷ്ടമാണ് കൊറോണ എന്ന കാഴ്ചയിലില്ലാത്ത വൈറസ് ഇന്ത്യയ്ക്ക് മാത്രമുണ്ടാക്കുന്നത്. ലോകരാജ്യങ്ങളെ മൊത്തത്തിലെടുത്താല്‍ നൂറുകണക്കിന് മടങ്ങാവും നഷ്ടം.നാലാം പാദത്തിലെ വളര്‍ച്ചാ നിരക്കിലും കാര്യമായ ഇടിവുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ റേറ്റി്ംഗ് പറയുന്നു. വളര്‍ച്ചാ നിരക്ക് 1.5-2.5 ആയി താഴും.
അത്യാവശ്യ സാധനങ്ങളുടെ നിര്‍മ്മാണ ശാലകള്‍ മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഏതാണ്ട് ആകെ ഉത്പാദനത്തിന്റെ 20 ശതമാനം മാത്രം വരും. രാജ്യത്ത് 80 ശതമാനം ഉത്പാദനവും മൂന്നാഴ്ചത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com